യാരുപ്പാ ഇന്ത നായിക, ഇത് താന്‍ സിമ്രാന്‍

1 min read

വിജയുടെ നായികയായി അന്ന് സിമ്രാന്‍ വന്നതിനെ പറ്റി സംവിധായകന്‍

ഏറെ ആരാധകരുള്ള പ്രിയ താരമാണ് വിജയ്. എങ്ങനെയാണോ സിനിമയെ ആരാധകര്‍ ഏറ്റെടുക്കുന്നത്. അതുപോലെയാണ് ആരാധകരെ താരവും ഏറ്റെടുക്കാറുള്ളത്. തമിഴ് സിനിമയിലെ മാസ് ഹീറോ രാഷ്ട്രീയത്തിലേക്ക് തന്റെ മുഴുവന്‍ സമയവും ശ്രദ്ധ തിരിക്കുകയാണെന്നും അതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

ആരാധകരുടെ കാര്യത്തില്‍ ഇന്നും വിജയിയെ മറികടക്കാന്‍ ആരുമില്ലെന്ന് തന്നെ പറയാന്‍. അത്രത്തോളം പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. മാത്രമല്ല ആരാധകരെ തൃപ്തിപ്പെടുത്താനുള്ള സിനിമകളും അദ്ദേഹം ചെയ്യുന്നതിന് കാരണമിതാണ്. വിജയ് ചിത്രത്തില്‍ നടി സിമ്രാന്‍ അഭിനയിച്ചതിനെ പറ്റിയുള്ള രസകരമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വിജയ് നായകനായി അഭിനയിച്ച പഴയ സിനിമകളിലെ അനുഭവങ്ങളെ കുറിച്ച് സംവിധായകന്‍ എഗില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിജയ്, സിമ്രാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എഗില്‍ സംവിധാനം ചെയ്ത ചിത്രമാണ് തുള്ളാത മനം തുള്ളും. അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അത്. നടന്‍ വടിവേലു ആദ്യമായി അഭിനയിക്കുന്നതും ഈ സിനിമയിലൂടെയാണ്. ചിത്രം തിയേറ്ററുകളില്‍ ഓളമുണ്ടാക്കിയത് പോലെ ബോക്‌സോഫീസിലും വിജയമായി.

വിജയുടെ കുട്ടി എന്ന നായകവേഷം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി. മാത്രമല്ല വിജയ്‌സിമ്രാന്‍ കൂട്ടുകെട്ടാണ് സിനിമയുടെ ശ്രദ്ധയാകര്‍ഷിച്ച പ്രധാന ഘടകം. എന്നാല്‍ സംവിധായകനായ എഗില്‍ സിമ്രാനെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാന്‍ ആലോചിക്കുമ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ചൗധരിയ്ക്ക് അതിനോട് വലിയ താല്‍പര്യമില്ലായിരുന്നു.
സിമ്രാന്‍ ആണ് ഈ സിനിമയിലെ നായികയെന്ന് പറഞ്ഞപ്പോള്‍ ‘യാരുപ്പാ ഇന്ത നായിക (ഈ നടി ആരാണ്)’ എന്നാണ് അദ്ദേഹം ചോദിച്ചിരുന്നത്. അന്ന് സിമ്രാന്‍ എന്ന പെണ്‍കുട്ടി അത്യാവശ്യം ഗ്ലാമര്‍ ചിത്രങ്ങളിലൊക്കെ അഭിനയിച്ചിരിക്കുകയാണ്. മാത്രമല്ല അതില്‍ നിന്നും ഏറെ വ്യതക്യസ്തമായിരുന്നു ഈ സിനിമയുടെ കഥ. അതുകൊണ്ട് സിമ്രാനെ തന്നെ നായികയായി വേണോ മറ്റൊരു നായികയെ കാസ്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ സാരിയുടുത്ത് സിമ്രാനെ അവതരിപ്പിച്ചാല്‍ വളരെ നല്ലതായിരിക്കുമെന്ന് സിമ്രാനോട് എഗില്‍ പറഞ്ഞു. ശേഷം നടി സാരി ഉടുത്ത് വരികയും ആ ലുക്കിലുള്ള ചിത്രങ്ങളെടുക്കുകയും ചെയ്തു. അത് കണ്ടതിന് ശേഷം നായകനായ വിജയും നിര്‍മാതാവ് ചൗധരിയും വളരെ സന്തോഷത്തിലായി. അങ്ങനെയാണ് തുള്ളാതെ മനം തുള്ളം എന്ന ചിത്രത്തില്‍ സിമ്രാന്‍ നായികയായിട്ടെത്തുന്നത്.

തമിഴില്‍ മാത്രമല്ല മലയാളത്തിലും വിജയ്ക്ക് ആരാധകരെ നേടി കൊടുത്ത ചിത്രമായിരുന്നു തുള്ളാത മനം തുള്ളും എന്നത്. ഇതിന് ശേഷമുള്ള വിജയുടെ റൊമാന്റിക് സിനിമകള്‍ക്ക് വലിയ സ്വീകാര്യതയുണ്ടായി. ഇന്നിസൈ പാടി വരും എന്ന് തുടങ്ങിയ പാട്ടുകളും അക്കാലത്ത് വലിയ തരംഗമുണ്ടാക്കിയവയായിരുന്നു.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ്‌യുടെ ‘ തലപതി 68 ‘ ന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണ്ണമായി പുരോഗമിക്കുമ്പോള്‍, ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള തിരക്കുകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ത്രില്ലറായ ഈ ചിത്രത്തില്‍ വിജയ് ഇരട്ട വേഷങ്ങളില്‍ അഭിനയിക്കും. ‘തലപതി 68’ല്‍ വിജയ്‌യുടെ സിമ്രാന്‍ അഭിനയിക്കുമെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.
‘തുള്ളാത്ത മനവും തുള്ളും’,എന്ന സിനിമയ്ക്കു പുറമേ ‘ഉദയ’, ‘പ്രിയമണവാളേ’, ‘വണ്‍സ് മോര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായിട്ടുണ്ട്. ‘യൂത്ത്’ എന്ന ചിത്രത്തിലെ ‘ആല്‍ത്തോട്ട ബൂപതി’ എന്ന ഗാനത്തില്‍ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്തു.
‘തലപതി 68’ ല്‍ നടി ജ്യോതികയെ അവതരിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ താരവുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.