മുസ്ലിം തീവ്രവാദികള്‍ കൊലപ്പെടുത്തിയ ആളുടെ ഭാര്യയുടെ ജോലിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ കളഞ്ഞു

1 min read

ബംഗ്ലൂരു: കര്‍ണാടകയില്‍ മുസ്ലിം തീവ്രവാദികള്‍ കൊലപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ ഭാര്യയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ താത്കാലിക ജോലിയിലുണ്ടായിരുന്ന നൂതന കുമാരിയെയാണ് പിരിച്ചുവിട്ടത്. സീനിയര്‍ അസിസ്റ്റന്റ് ആയാണ് അവര്‍ ജോലിയിലുണ്ടായിരുന്നത്.

നേരത്തെ മംഗളുരുവില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെട്ടതിനെ തുടര്‍ന്ന അവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ മംഗളൂരിവിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലേക്ക് മാറ്റിയിരുന്നു.

2022 ജൂലായ് 26നാണ് ബി.ജെ.പി പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാര ഇസ്ലാമിക തീവ്രവാദ സംഘടനായി പി.എഫ്.ഐക്കാരാല്‍ വധിക്കപ്പെടുന്നത്. അന്നത്തെ ബി.ജെപി സര്‍ക്കാര്‍ നെട്ടാരയുടെ കുടുംബത്തിന് വീടും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യാണ് ഇപ്പോള്‍ ഈ കേസന്വേഷിക്കുന്നത്. ഇന്ത്യയില്‍ 2047 ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാനായും മതവിദ്വേഷവും സംഘര്‍ഷവും വളര്‍ത്താനുമായുമാണ് പ്രവീണ്‍ നെട്ടാരെയ കൊന്നതെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.