മുഖ്യമന്ത്രിക്ക് ഒന്ന് ശ്വസിക്കാം ; ദുരിതാശ്വാസ തട്ടിപ്പ് ലോകായുക്ത തീരുമാനം മാറ്റി
1 min readതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത കേസില്‍ ലോകായുക്ത തീരുമാനമെടുത്തില്ല. ഏതെങ്കിലും വിധത്തില്‍ എതിരായി തീരുമാനമെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നേനെ. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇപ്പോള്‍ ഭിന്നവിധി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകായുക്തയുടെ ചിറക് വെട്ടിമാറ്റിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനാല്‍ നിലവിലുള്ള ലോകായുക്ത സംബന്ധിച്ച് നിയമമാണ് തുടരുക. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരായ കേസ് ലോകായുക്ത ഫുള്‍ബെഞ്ചിന്റെ പരിധിക്ക് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇനി ഈ കേസില്‍ വിചാരണ നടത്തി തീരുമാനം വരുന്നതു വരെ മുഖ്യമന്ത്രിക്ക് തത്കാലം ഭീഷണിയില്ല. അതിനിടയില്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ തീരുമാനിച്ചാലും അത് മുഖ്യമന്ത്രിക്കനുകൂലമായി വരും.