രണ്ടാം വിവാഹം തെറ്റാണോ ?
1 min readനടിമാരുടെ ആത്മഹത്യയുടെ കാരണം, ജീജ സുരേന്ദ്രന്
മിനി സ്ക്രീന്‍, ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയാണ് ജീജ സുരേന്ദ്രന്. അഭിനേത്രി എന്ന ടാഗില്‍ മാത്രമായി ഒതുങ്ങാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന കൊടുക്കുന്ന നടി.
ഇടയ്ക്ക് ജീജ പറഞ്ഞ കാര്യങ്ങള്‍ പ്രവചനം പോലെ നടക്കുന്നത് കണ്ടിരുന്നു.
സത്യത്തില്‍ ജീജയ്ക്ക് പ്രവചിക്കാനുള്ള കഴിവൊക്കെ ഉണ്ടോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു അഭിമുഖത്തിലൂടെ അതേപറ്റി സംസാരിക്കുകയായിരുന്നു ജീജ സുരേന്ദ്രന്.
നമുക്കൊക്കെ ഒരു ജീവിതമേ ഉള്ളൂ. ഈ പ്രായത്തിലും നമ്മള് ജീവിച്ചിരുന്ന സമയത്തു നിന്നും കിട്ടുന്ന ഒരു എക്സ്പീരിയന്‍സ് ഉണ്ട്. ഇന്നത്തെ യൂത്ത് ആയിട്ടുള്ള കുട്ടികള്‍ മനസിലാക്കേണ്ട കാര്യം അവരും ഒരു സമയത്ത് പ്രായം ആകുമെന്നതാണ്. നമ്മുടെ വീട്ടില്‍ ഉള്ള പ്രായമുള്ള ആളുകള്‍ എന്തെങ്കിലും പറഞ്ഞാല്‍ ആദ്യമേ അവരത് തള്ളികളയും. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അന്ന് അത് അനുസരിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന ഒരു കാലം ഉണ്ടാവും. അതാണ് ഞാന്‍ പറഞ്ഞതും.
ഒന്നും പ്രവചനം അല്ല. അനുഭവത്തിലാണ് പറയുന്നത്. ഒരു വ്യക്തിയെ നമ്മള് പഠിക്കുമ്പോള്‍ അവരുടെ ജീവിതം കാണുമ്പോള്‍ നമുക്ക് മനസിലാകും ഇവരുടെ പോക്ക് എവിടേക്കാണ്, ഇത് എത്ര നാള് പോകും എന്നൊക്കെ. അത് ഒരിക്കലും പ്രവചനമല്ല, നമ്മള് പ്രതീക്ഷിച്ച കാര്യമാണ്. ഇനിയും ഭാവിയില്‍ അങ്ങനെ പോകരുതെന്ന് ജീജ പറയുന്നു.
അയാളിങ്ങനെയാണ്, അങ്ങനെയാണെന്ന് പറഞ്ഞ് ഒരു ഭര്‍ത്താവിനെ പല കാരണങ്ങള്‍ കണ്ടെത്തി ഒഴിവാക്കി. എന്നിട്ട് രണ്ടാമതും വിവാഹം കഴിക്കുമ്പോള്‍ അവരും തെറ്റാണെന്ന് പറയുന്നു. മൂന്നാമത് കെട്ടി കഴിഞ്ഞാല്‍ അതും അവരുടെ തെറ്റാണെന്ന് പറയുന്നു. ശരിക്കും ആരുടെയാണ് തെറ്റ്? ജീജ ചോദിക്കുന്നു.
എനിക്കും ഒരു ജീവിതമേ ഉളളൂ. ഞാന്‍ റീ ബെര്‍ത്തില്‍ ഒന്നും വിശ്വസിക്കുന്നില്ല. ഉള്ള സമയത്ത് നന്മ ചെയ്ത് പോവുക. എനിക്ക് ആയുസ്സ് പറഞ്ഞിരിക്കുന്ന കാലം നല്ല രീതിയില്‍ ജീവിക്കുക എന്നത് മാത്രമാണ്. എന്നെ ഇങ്ങോട്ട് ആളുകള്‍ വെറുക്കുന്നത് അല്ലാതെ എനിക്ക് ആരോടും വെറുപ്പില്ല. ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളുകളുടെ സങ്കടം നേരിട്ട് കാണുമ്പോള്‍ വിളിച്ചുപറയാന്‍ തോന്നുമെന്നും ജീജ പറയുന്നു.
നടിമാരായ രഞ്ജുഷയെ കുറിച്ചും അപര്‍ണ്ണയെ കുറിച്ചും ജീജ മുന്‍പ് പറഞ്ഞിരുന്നു. ‘മരിച്ചവര്‍ മരിച്ചു പോയി. ജീവിച്ചിരിക്കുന്നവര്‍ക്കേ സത്യം അറിയൂ, എന്നാല്‍ ആ സത്യം കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടോ. അപര്‍ണ രണ്ടാമത് വിവാഹം കഴിച്ചതാണ് അയാളെ.
രഞ്ജുഷക്ക് ഭര്‍ത്താവ് ഉണ്ടായിരുന്നു, കുഞ്ഞുണ്ടായിരുന്നു. പിന്നീടാണ് ഭാര്യയും കുഞ്ഞുങ്ങളും ഉള്ള ആളെ കല്യാണം കഴിക്കുന്നത്. അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ എന്താണെന്ന് അവര്‍ക്കേ അറിയുകയുള്ളു. സാമ്പത്തികമായിട്ടോ, അല്ലാതെയുള്ള പ്രശ്നമാണോന്ന് അനുഭവസ്ഥര്ക്ക് മാത്രം അറിയാം. നമുക്ക് അറിയില്ല.
ഞാനൊരു സീരിയല്‍ നിര്‍മ്മിച്ചിട്ട് ഭീകരമായ നഷ്ടം ഉണ്ടായിട്ടുണ്ട്. ആലപ്പുഴയായിരുന്നു ലൊക്കേഷന്‍. ഭയങ്കര മഴയായിരുന്നു അവിടെ. ഷൂട്ട് ചെയ്യുന്ന വീടിനകത്ത് വരെ വെള്ളമായിരുന്നു. ആര്ട്ടിമസ്റ്റുകളെ കൊണ്ട് വന്ന് ഇരുത്തിയിട്ട് എന്ത് ചെയ്യാനാണ്.
280 എപ്പിസോഡുകള്‍ ആയതിന് ശേഷം ഇതിന്റെ കഥ എങ്ങനെയെങ്കിലും തിരുവനന്തപുരത്തേക്ക് ആക്കാന്‍ പറ്റുമോന്ന് ഞാന്‍ ചോദിച്ചു. ചാനല്‍ അതിന് സമ്മതിച്ചില്ല. പത്ത് നാല്പ്പയത്തിയഞ്ച് ലക്ഷം നഷ്ടം വന്നിരുന്നു. ഷിജു എന്ന് പറയുന്ന ആള് ഉള്ളത് കൊണ്ടാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്. അല്ലെങ്കില്‍ താനും ആത്മഹത്യ ചെയ്തേനെയെന്ന് ജീജ പറഞ്ഞു.