നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു; നാലു മരണം; ഏഴുപേര്‍ക്ക് ഗുരുതര പരിക്ക
1 min read
കന്യാകുമാരി: കന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം.
തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയ പാതയില്‍ വെള്ളമടം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.
നാഗര്‍കോവിലില്‍ നിന്നും റോഷകുലത്തിലേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ഡ്രൈവര്‍ അടക്കം നാലുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.