കാത്തിരുന്ന നിമിഷം; ‘നാട്ടു നാട്ടു’വിന് ഓസ്‌കര്‍, ഇന്ത്യക്ക് സമര്‍പ്പിച്ച് കീരവാണി
1 min readലൊസാഞ്ചലസ് : 95ാം ഓസ്‌കറില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം നേടി. ആര്‍ആര്‍ആര്‍ലെ കീരവാണി സംഗീതം നിര്‍വഹിച്ച ‘നാട്ടു.. നാട്ടു…’വെന്ന ഗാനത്തിനാണ് പുരസ്‌കാരം.
എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കന്‍ഡുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്. അടുത്തിടെ, മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ തന്നെ നാട്ടു നാട്ടുവിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
നേരത്തെ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരവും ഇന്ത്യക്ക് ലഭിച്ചിരുന്നു. ‘ദി എലിഫന്റ് വിസ്‌പെറേഴ്‌സ്’ ആണ് പുരസ്‌കാരം നേടിയത്. തമിഴ്‌നാട്ടുകാരിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ത്തികിയും ഡോക്യുമെന്ററി നിര്‍മാതാവ് ഗുനീത് മോംഗയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.