വിജയിയെ അത്ഭുതപ്പെടുത്തിയ ആ കുടുംബം

1 min read

തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായ വിതരണവുമായി നടന്‍ വിജയ് നേരിട്ടെത്തിയത് വലിയ വാര്‍ത്തയായരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് ആവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. വേദിയിലെ രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഒരു കുടുംബത്തെ കണ്ട് വിജയ് തന്നെ അമ്പരന്ന് നില്‍ക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ വൈറലാകുന്നത്. സഹായം വാങ്ങാന്‍ എത്തുന്ന അമ്മയും രണ്ട് മക്കള്‍ക്കും വിജയ് കിറ്റ് നല്‍കാന്‍ പോകുന്നു. സെല്‍ഫി എടുക്കണം എന്ന് പറഞ്ഞ് കുടുംബം. അങ്ങനെ വിജയ് അവരുടെ ഫോണ്‍ വാങ്ങി സെല്‍ഫി എടുക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷമാണ് രസകരമായ ഈ സംഭവം നടക്കുന്നത്. താരം നല്‍കിയ കിറ്റ് വാങ്ങാതെ സെല്‍ഫിയെടുത്ത് ഈ കുടുംബം മടങ്ങുകയും ഇത് കണ്ട് അത്ഭുതപ്പെടുന്ന വിജയ്‌നെയാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്.

Related posts:

Leave a Reply

Your email address will not be published.