താര കല്യാണിന് നടന്നത് തൈറോയ്ഡിനുള്ള ശസ്ത്രക്രിയ;
താരം സുഖം പ്രാപിക്കുന്നു.
1 min read
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നര്‍ത്തകിയും നടിയുമായ താര കല്യാണിനു തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയത്. അമ്മയ്ക്ക് ഒരു സര്‍ജറി ആവശ്യമായി വന്നിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നുമായിരുന്നു മകള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ അന്ന് പങ്കുവച്ചത്.
ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നുള്ള താരയുടെ ചിത്രമാണ് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഈ പോസ്റ്റിലൂടെയാണ് താരയുടെ സര്‍ജറി വിവരം എല്ലാവരും അറിഞ്ഞത്. ഇതറിഞ്ഞ ഉടന്‍ തന്നെ താരയ്ക്ക് എന്താണ് അസുഖമെന്നും എന്തിനാണ് സര്‍ജറിയെന്നും നിരവധി പേര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള ഉത്തരം ഇപ്പോള്‍ താര തന്നെ നല്‍കുകയാണ്. യുട്യൂബ് വാഡിയോയിലൂടെ ആണ് താര ഇക്കാര്യം പങ്കുവയ്ക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിക്കുന്നതു മുതല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതു വരെയുള്ള കാര്യങ്ങള്‍ വീഡിയോയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയതെന്ന് അമ്മ സുബലക്ഷ്മി വീഡിയോയില്‍ പറയുന്നു.
രാവിലെ 8.30ന് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയെങ്കിലും വൈകിട്ട് ഏഴ് ആയപ്പോഴാണ് ശസ്ത്രക്രിയ എല്ലാം പൂര്‍ത്തിയായത്. അത്രയും സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയായിരുന്നെന്നും സൗഭാഗ്യ പറയുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കാനും കുടുംബം മറന്നില്ല.
സോഷ്യല്‍ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച കുടുംബമാണ് താര കല്യാണിന്റേത്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭര്‍ത്താവ് രാജാറാം, മകള്‍ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ എന്നിവരെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. ഏറ്റവും ഒടുവിലായി സൗഭാഗ്യക്ക് ജനിച്ച മകള്‍ക്കുമുണ്ട് ആരാധകര്‍. കുഞ്ഞ് സുദര്‍ശനയുടെ വിശേഷങ്ങളൊക്കെ കുടുംബം യുട്യൂബിലൂടെ പങ്കുവയ്ക്കാറുമുണ്ട്.