‘എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ’; സജിനെ ചേര്‍ത്ത് പിടിച്ച് ഷഫ്‌ന.

1 min read

ഒറ്റ പരമ്പര കൊണ്ടുതന്നെ പ്രേക്ഷകരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ നടനാണ് സജിന്‍ ടി പി എന്ന മലയാളികളുടെ ‘ശിവന്‍’. ‘സാന്ത്വന’ത്തിലെ ‘ശിവാഞ്ജലി’ കൊംമ്പോയെ പ്രശംസിക്കാത്ത കേരളീയര്‍ ചുരുക്കമെന്ന് വേണം പറയാന്‍. അത്തരത്തില്‍ പ്രേക്ഷക ശ്രദ്ധ വളരെ പെട്ടെന്ന് നേടിയ താരമാണ് സജിന്‍.

സജിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ ഷഫ്‌ന പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘എന്റെ ജീവിതം മാറ്റിമറിച്ച നിനക്ക് പിറന്നാള്‍ ആശംസകള്‍. ഇന്നത്തെ രീതിയില്‍ ഞാന്‍ എന്റെ ജീവിതം ആസ്വദിക്കുന്നതിനു കാരണക്കാരന്‍ നീയാണ്. നീ കാരണമാണ് ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിച്ചു തുടങ്ങിയത്. എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ. നമ്മള്‍ക്കിടയില്‍ ഇപ്പോഴുള്ള അതെ സ്‌നേഹവും കരുതലും പിന്തുണയും ജീവിതാവസാനം വരെ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എപ്പോഴും പറയുന്നത് പോലെ എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. പിറന്നാള്‍ ആശംസകള്‍ ഇക്കാ…’ എന്നാണ് തങ്ങളുടെ സ്‌നേഹ നിമിഷങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ക്കൊപ്പം ഷഫ്‌ന കുറിച്ചത്.

ഇരുപത്തിമൂന്നാം വയസ്സിലായിരുന്നു സജിന്‍ഷഫ്‌ന വിവാഹം. സജിന്‍ അഭിനയിച്ച ‘പ്ലസ് ടു’ സിനിമയില്‍ ഷഫ്!നയായിരുന്നു നായിക. അപ്പോള്‍ മുതല്‍ ഇഷ്!ടം തുടങ്ങിയിരുന്നു. ഷൂട്ടിങ് തീരാറായപ്പോള്‍ അത് തുറന്ന് പറഞ്ഞു. ആദ്യം സമ്മതിച്ചില്ല. പിന്നെ ഓക്കെയായി എന്ന് സജിന്‍ പറയുന്നു. റിയല്‍ ലൈഫില്‍ എത്തിയാല്‍, അവിടെ ഗൗരവത്തിന് സ്ഥാനം കുറവാണ്. എന്നാല്‍ റൊമാന്റിക് ആണ്. അതേ സമയം അല്പ സ്വല്‍പം ‘ശിവന്റെ’ ലൈനില്‍ തന്നെയാണ് സജിന്‍ എന്ന് ഷഫ്‌ന പറയുന്നു.

Related posts:

Leave a Reply

Your email address will not be published.