തണ്ണീര്‍മുക്കം ബണ്ട് ഏപ്രില്‍ 10ന് തുറക്കും

1 min read

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഏപ്രില്‍ 10ന് തുറക്കാന്‍ കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായി.

വേമ്പനാട് കായല്‍ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. നെല്‍കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കാര്‍ഷിക കലണ്ടര്‍ പ്രകാരം തന്നെ കൃഷിയിറക്കി മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്ന് യോഗത്തില്‍ മന്ത്രി പ്രത്യേകം നിര്‍ദേശിച്ചു.

ഇനിയും കൊയ്ത്ത് പൂര്‍ത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് ഏപ്രില്‍ 10നകം പൂര്‍ത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ആലപ്പുഴ ജില്ല കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദേശിച്ചു.

ബണ്ട് തുറക്കുമ്പോള്‍ കായലില്‍ നിന്നുള്ള വെള്ളം കൊയ്ത്ത് പൂര്‍ത്തിയാകാത്ത പാടശേഖരങ്ങളില്‍ കയറുന്നില്ലെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.