ജെസ്‌നയെ സി.ബി.ഐ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് തച്ചങ്കരി

1 min read

കാണാതായ ജെസ്‌നയെ സി.ബി.ഐ കണ്ടെത്തുക തന്നെ ചെയ്യുമെന്നാണ് വിശ്വാസമെന്ന് കേരള പോലീസിലെ മുന്‍ ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി പറയുന്നു. ജെസ്‌ന തിരോധാനക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച  ക്ലോഷര്‍ റിപ്പോര്‍ട്ട് ഒരു സാങ്കേതിക നടപടി ക്രമം മാത്രമാണ്. എന്നെങ്കിലും കേസില്‍ സൂചന കിട്ടുകയാണെങ്കില്‍ സി.ബി.ഐക്ക് തുടര്‍ന്നും  അന്വേഷിക്കാന്‍ പറ്റും.  ജെസ്‌ന ഒരു മരീചികയൊന്നുമല്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ലോകത്തെവിടെയായാലും  ജീവിച്ചാലും മരിച്ചാലും സി.ബി.ഐ  ജെസ്‌നയെ കണ്ടെത്തും. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണ്  സി.ബി.ഐ. സി.ബി.ഐയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നേരത്തെ കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയായിരുന്നു തച്ചങ്കരി പറയുന്നു. ലോകത്തില്‍ പല കേസുകളും തെളിയിക്കപ്പെടാതെയുണ്ട്. ടൈറ്റാനിക്ക് മുങ്ങിപ്പോയി എത്രയോ വര്‍ഷം കഴിഞ്ഞാണ് യഥാര്‍ഥ ചിത്രം കിട്ടിയത്. നിരാശരാകേണ്ട കാര്യമില്ലെന്നും തച്ചങ്കരി പറയുന്നു.
‘ ഏതെങ്കിലും കേസ് തെളിയിക്കപ്പെടാതെ വരുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ വരാറുണ്ട്. അന്ന് കേസ് വലിയ വെല്ലുവിളിയായിരുന്നില്ല. കുറ്റപ്പെടുത്തലിലും പഴിചാരലിനും പ്രസക്തിയില്ലെന്നും തച്ചങ്കരി പറയുന്നു. 

Related posts:

Leave a Reply

Your email address will not be published.