അനാവശ്യ പരസ്യ ഫോണ്‍ കോളുകളും എസ്എംഎസുകളും തടയാന്‍ സ്പാം ഫില്‍റ്റര്‍ ഏര്‍പ്പെടുത്താന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം
1 min readന്യൂഡല്‍ഹി: അനാവശ്യ പരസ്യ ഫോണ്‍ കോളുകളും എസ്എംഎസുകളും തടയാന്‍ മെയ് ഒന്നിനകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത സ്പാം ഫില്‍റ്റര്‍ ഏര്‍പ്പെടുത്തണമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ടെലികോം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.
അനാവശ്യ കോളുകള്‍ കണക്ട് ചെയ്യും മുന്‍പ് എഐ ഉപയോഗിച്ചു കണ്ടെത്തി തടയാനുള്ള സംവിധാനമാണ് സ്പാം ഫില്‍റ്റര്‍.
മൊബൈല്‍ സര്‍വീസ് തടസ്സപ്പെട്ടാല്‍ വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാനും കമ്പനികളോടു ട്രായ് നിര്‍ദേശിച്ചു. ഉപയോക്താക്കളുമായി ആശയവിനിമയത്തിനു ബാങ്കുകള്‍ക്കും മറ്റും പുതിയ സീരീസ് നമ്പറുകള്‍ നല്‍കാനും ആലോചിക്കുന്നുണ്ട്.