സാങ്കേതിക തകരാര്‍ : എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാന്‍ഡിങ്
1 min readതിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. ഇന്ന് രാവിലെ 9.45ന് കോഴിക്കോടു നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എക്സ്പ്രസ് ഐഎക്സ് 385 വിമാനമാണ് അടിയന്തിര ലാന്‍ഡിങ് നടത്തിയത്.
‘പറന്നുയരുമ്പോള്‍ വിമാനത്തിന്റെ പിന്‍ഭാഗം നിലത്ത് ഇടിച്ചെന്ന നിഗമനത്തിലാണ് അടിയന്തിര ലാന്‍ഡിങ് നടത്താന്‍ തീരുമാനിച്ചത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംശയിച്ചിരുന്നു.
വിമാനം ആദ്യം നെടുമ്പാശ്ശേരിയില്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് 12 മണിക്കുശേഷമാണ് തിരുവനനതപുരത്ത് ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങിനു മുന്‍പ് വിമാനത്തിലെ ഇന്ധനം പൂര്‍ണമായും അറബിക്കടലില്‍ചോര്‍ത്തിക്കളഞ്ഞിരുന്നു. ലാന്‍ഡിങിനിടെ അപകടം സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പൊലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു.
176 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇവരെ വൈകിട്ട് മറ്റൊരു വിമാനത്തില്‍ ദമാമിലേക്ക് അയയ്ക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.