മുഖ്യമന്ത്രിയുടെ മൗനം…..ഒടുവില്‍ അതിന് മറുപടിയുമായിസ്വപ്‌ന സുരേഷ്…!!
1 min readതാളം തെറ്റി പിണറായി…!
കൊച്ചി: ഇപ്പോള്‍ സമൂഹത്തില്‍ ആളികത്തുന്ന വിഷയമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം. എല്ലാവരും ചോദിച്ച ഒരു ചോദ്യമാണ് എന്തുകൊണ്ട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു എന്നുളളത്. അതിനുളള മറുപടിയുമായാണ് ഇപ്പോള്‍ സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തിലും ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. സോണ്ട കമ്പനിയുമായുള്ള കരാറിലും ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ പുതിയ ആരോപണം. മുഖ്യമന്ത്രി അതുകൊണ്ടാണ് വിഷയത്തില്‍ ഇതുവരെയും മൗനം പാലിക്കുന്നതെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു. വിഷയത്തില്‍ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമര്‍ശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്.
ആ ഒരു കുറിപ്പ് ഇപ്രകാരമാണ്…
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, എനിക്കറിയാം താങ്കളെന്തുകൊണ്ടാണ് നിയമസഭയില്‍ പ്രതികരിക്കാത്തതെന്ന് എനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന ആരോപണത്തിലേക്ക് കടക്കുന്നത്. താനും കൊച്ചിയില്‍ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നത്. എനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. എന്റെ ജീവിതത്തിന് മേല്‍ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താന്‍ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്‌ന ഫെയിസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ആ ഫെയിസ് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ…
“ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ നിശബ്ദത, അതിനു മുകളിലുള്ള ശക്തിക്ക് നന്ദി, ഒടുവില്‍ അദ്ദേഹം ഉച്ചരിക്കാന്‍ തീരുമാനിച്ചു.
കരാര്‍ കമ്പനിക്ക് നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ്, അത് തിരികെ വാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാന്‍ മുന്നിട്ടിറങ്ങുന്ന സാധാരണ ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, താങ്കള്‍ക്ക് കൃത്യസമയത്ത് വായിക്കാന്‍ കുറിപ്പ് ലഭിക്കാത്തത് കൊണ്ട് കേരള നിയമസഭയില്‍ നിങ്ങള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം, അതെ വലതു കൈ ഹോസ്പിറ്റലില്‍ ഉള്ളത് കൊണ്ടാവാം ‘ശിവശങ്കര്‍ സാര്‍’ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നത്. അല്ലാത്തപക്ഷം. ഈ ഇടപാടില്‍ അവനും ഉള്‍പ്പെട്ടതിനാല്‍ നിങ്ങള്‍ ഇങ്ങനെ കാത്തിരിക്കരുത്……
ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍, ദയവായി എന്റെ നിര്‍ദ്ദേശം സ്വീകരിക്കുക, പ്രായവും ലിംഗഭേദവും കണക്കിലെടുക്കാതെ, ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ഞങ്ങളുടെ ജീവന്‍ പണയപ്പെടുത്തി ഞങ്ങള്‍ ബ്രഹ്മപുരത്തെ തീ നിയന്ത്രിക്കും, പക്ഷേ നിങ്ങള്‍ മുന്‍കൂര്‍ എടുത്താല്‍ …….. തിരികെ ഒപ്പം ബ്രഹ്മപുരത്തെ രക്ഷിക്കുന്നവര്‍ക്കും കൊച്ചിക്കാര്‍ക്കും വിതരണം ചെയ്യുക.
ഞാന്‍ എന്തിനാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയില്‍ താമസിച്ചു, നിങ്ങള്‍ കാരണം ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.
സ്ത്രീകളേ, മാന്യരേ, എന്റെ ജീവനുനേരുണ്ടാകുന്ന എല്ലാ ഭീഷണികളിലും അപകടങ്ങളിലും കൊച്ചിയിലെ ജനങ്ങളെ സഹായിക്കാന്‍ ഞാന്‍ നിങ്ങളോടൊപ്പം ചേരും.
എന്താണ് മൊബിലൈസേഷന്‍ അഡ്വാന്‍സ്, പ്രിയപ്പെട്ട കുടുംബങ്ങളെയും സഹോദരിമാരെയും നമുക്ക് കൈകോര്‍ത്ത് ചിന്തിക്കാം……! “
എന്നു പറഞ്ഞുകൊണ്ടാണ് ആ ഒരു ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
നമുക്കറിയാം ഇത്രയും ദിവസം ഈ ഒരു വിഷയത്തംക്കുറച്ച് മുഖ്യമന്ത്രി ഒന്നും സംസാരിക്കാത്തതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ഷനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരുന്നത്. അതിനിടെ കഴിഞ്ഞ ദിവസം മാത്രമാണ് ഇതിന് വേണ്ടി സഹായിച്ച ഫയര്‍ഫോഴ്‌സിനും മറ്റുസേനയ്ക്കും നന്ദിയറിച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അതുവരെയും ഈയൊരു വിഷയത്തെ പറ്റി പത്രസമ്മേളനങ്ങളില്‍ സംസാരിക്കുക്കുകയോ അവിടെ പോയി നേരിട്ട് സന്തര്‍ഷിച്ച് അവിടത്തെ സ്ഥിതിഗതി എങ്ങനെയാണെന്ന് വിലയിരുനോ ഒന്നും മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഈയൊരു വിഷയത്തെ ചൊല്ലി നിയമസഭയിലും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആനടിച്ചിട്ടുണ്ടായിരിന്നു. അപ്പോഴും മൗനം പാലിക്കുന്ന ഒരു കാഴ്ചയാണ് നാം കണ്ടത്.
എന്തുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നു എന്നുളളതിന്റെ ഒരു സൂചനയാണ് സ്വപ്‌ന സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളപ്പെടുത്തിയിക്കുന്നത്.