മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ബിസിനസിനുവേണ്ടി വിദേശത്തു പോയിട്ടുണ്ടെന്ന് സ്വപ്ന; ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടാൻ വെല്ലുവിളിയും

1 min read

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സ്വപ്ന സുരേഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ചു പറയാൻ മുഖ്യമന്ത്രിക്കു നാണമില്ലേ എന്നാണ് സ്വപ്നയുടെ ചോദ്യം. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകൾ സംബന്ധിച്ചും ക്ലിഫ്ഹൗസിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് ആവശ്യങ്ങൾക്കായി മാത്രം പല തവണ താൻ വിദേശ രാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ടില്ലെന്നു പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു എന്നാണ സ്വപ്നയുടെ ചോദ്യം. മുഖ്യമന്ത്രിയെ കണ്ട തീയതികൾ ഞാൻ പുറത്തു വിടാം. അന്നേ ദിവസങ്ങളിലെ ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടാൻ ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിക്കുന്നു.
എനിക്ക് എന്തുയോഗ്യതയാണുള്ളത് എന്നുചോദിക്കുന്നവർ സി.എം.രവീന്ദ്രന്റെ യോഗ്യതയെക്കുറിച്ച്‌ ചോദിക്കാത്തതെന്ത് എന്ന്‌ രോഷം കൊള്ളുകയാണ് സ്വപ്ന സുരേഷ്. കൗ എന്നതിന്റെ സ്‌പെല്ലിംഗ്‌ പോലും അറിയാത്തവനാണ് രവീന്ദ്രൻ. വെറും യൂസ് ലെസ്. സ്ത്രീകളെയെല്ലാം വിൽപന ചരക്കായാണ് സി.എം.രവീന്ദ്രൻ കാണുന്നത്. യുഎഇ കോൺസുലേറ്റിലെ ഇടപാടുകൾ നിലയ്ക്കുമോ എന്ന് സി.എം.രവീന്ദ്രൻ ഭയന്നുമെന്നും സ്വപ്ന തുറന്നടിച്ചു.
നോർക്കയിൽ തന്നെ നിയമിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. യൂസഫലിയുടെ എതിർപ്പ് മൂലമാണ് അത് നടക്കാതിരുന്നത്. പിന്നീടാണ് സ്‌പേസ് പാർക്കിൽ നിയമിച്ചത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

Related posts:

Leave a Reply

Your email address will not be published.