വിക്രം വേദ’ 5640 സ്‌ക്രീനുകളില്‍, ചിത്രത്തെ പ്രശംസിച്ച് ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ

1 min read

ഹൃത്വിക് റോഷന്‍ നായകനായ ‘വിക്രം വേദ’ ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പുഷ്‌കര്‍ ഗായത്രി ദമ്പതിമാരാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സൂസന്നെ ഖാന്‍ പറഞ്ഞ വാക്കുകളും ആരാധകര് ഏറ്റെടുത്തിരിക്കുകയാണ്.

എക്കാലത്തെയും തന്റെ ഫേവറിറ്റുകളില്‍ ഒന്ന് എന്നാണ് ‘വിക്രം വേദ’യെ കുറിച്ച് സൂസന്നെ ഖാന്‍ പറയുന്നത്. ചിത്രം മികച്ച എന്റര്‍ടെയ്‌നറാണെന്നും ബ്ലോക്ബസ്റ്റര്‍ ആകുമെന്നും സൂസന്നെ ഖാന്‍ അഭിപ്രായപ്പെട്ടു. ഹൃത്വിക് റോഷന്‍ അടക്കമുള്ള ചിത്രത്തിന്റെ അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും സൂസന്നെ ഖാന്‍ അഭിനന്ദിച്ചു, തമിഴകത്ത് പുത്തന്‍ ആഖ്യാനത്തില്‍ വിജയം സ്വന്തമാക്കിയ ‘വിക്രം വേദ’ ഹിന്ദിയിലേക്ക് എത്തിയപ്പോഴും വേറിട്ട സിനിമാ കാഴ്ചയാണെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍.

ഹിന്ദിയില്‍ തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ടി സീരീസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഫ്രൈഡേ ഫിലിം വര്‍ക്ക്‌സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്!മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് കെവിന്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‌ലാനി, ശേഖര്‍ രവ്ജിയാനി എന്നിവരാണ്.

മൊത്തെ 5640 സ്‌ക്രീനുകളിലായിട്ടാണ് ഹിന്ദി വിക്രം വേദ റിലീസ് ചെയ്!തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. വിദേശങ്ങളില്‍ 1633 സ്‌ക്രീനുകളിലും. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്!തിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.