വമ്പന്‍ പ്രഖ്യാപനം, ‘കെജിഎഫ്’ നിര്‍മാതാക്കളുടെ ചിത്രത്തില്‍ ഫഹദും അപര്‍ണാ ബാലമുരളിയും

1 min read

രാജ്യമൊട്ടാകെ കന്നഡയുടെ കീര്‍ത്തിയറിച്ച ചിത്രമാണ് ‘കെജിഎഫ്’. യാഷിനെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറാക്കിയ ചിത്രം. ‘കെജിഎഫ്’ പേരെടുത്തപ്പോള്‍ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസും രാജ്യമൊട്ടാകെ പരിചിതമായി. ഹൊംബാളെ ഫിലിംസിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ മലയാളികള്‍ക്ക് ആഘോഷമാകുകയാണ്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദും അപര്‍ണ ബാലമുരളിയുമാണ് ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ നായികാനായകന്‍മാര്‍. പവന്‍ കുമാറിന്റെ സംവിധാനത്തില്‍ ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തില്‍ മലയാളി താരം റോഷന്‍ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. പ്രീത ജയരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂര്‍ണിമ രാമസ്വാമിയാണ് കോസ്റ്റ്യൂം.

Related posts:

Leave a Reply

Your email address will not be published.