‘എന്റെ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പിയില്‍ മുത്തായി ധരിക്കാം’ : അഭിരാമി സുരേഷ്

1 min read

ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. ?ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയാണ് അഭിരാമി. ഇരുവരും ചേര്‍ന്ന് നടത്തുന്ന സം?ഗീത പരിപാടികള്‍ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ബി?ഗ് ബോസ് സീസണ്‍ മൂന്നില്‍ മത്സരാര്‍ത്ഥികളായി എത്തിയും ഇരുവരും തിളങ്ങി. കഴിഞ്ഞ ദിവസം തനിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി അഭിരാമി രം?ഗത്തെത്തിയിരുന്നു.

കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്ന് ഫേസ്ബുക്ക് ലൈവില്‍ അഭിരാമി പറഞ്ഞു. ഈ വീഡിയോയ്ക്കും വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നതെന്ന് താരം പിന്നാലെ അറിയിച്ചു. ഇപ്പോഴിതാ അഭിരാമി പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

കണ്ണുനീരൊഴുകുന്ന തന്റെ സ്വന്തം ചിത്രമാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണെന്നും കണ്ണുനീരൊരിക്കലും ദുര്‍ബലതയുടെ ലക്ഷണമല്ലെന്നും തനിക്ക് ഹൃദയമുള്ളതുകൊണ്ടാണ് അത് പുറത്തേക്ക് വരുന്നതെന്നും അഭിരാമി കുറിച്ചു.

‘ഞാന്‍ ദുര്‍ബലയായിരിക്കാം, എന്നാല്‍ ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം. കരയുന്നത് ദുര്‍ബലതയല്ല. അത് ഒരു ഹൃദയമുള്ളതിന്റെ ലക്ഷണമാണ്. നിങ്ങളില്‍ പലര്‍ക്കും അതില്ലായിരിക്കാം. എന്നെ പിന്തുണയ്ക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും നന്ദി’, എന്നായിരുന്നു അഭിരാമിയുടെ പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് ?ഗായികയെ പിന്തുണച്ച് കൊണ്ട് രം?ഗത്തെത്തിയത്.

പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്‌കാരം പഠിപ്പിക്കുന്നതെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ സഹോദരി അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്‌തോട്ടെയെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടെന്നും അഭിരാമി പറഞ്ഞിരുന്നു. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ടെന്നും സഹികെട്ടാണ് ഇപ്പോള്‍ പ്രതികരിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.