വഴി നിഷേധിച്ചാല്‍ ഞാനും കേസ് കോടുക്കുമെന്ന് സുരേഷ് ഗോപി
1 min read
വഴി തടയാന്‍ ആര്‍ക്കും അവകാശമില്ല. എന്റെ വഴി തടഞ്ഞാല്‍ ഞാനും കേസ് കൊടുക്കും. മുന്നോട്ട് പോകാന്‍ എനിക്കും അവകാശമുണ്ട്. തൃശൂരില്‍ പൊതു പരിപാടില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ മറുപടി. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കള്ള കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കെയാണ് ഈ മറുപടി. മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോകളില്‍ വ്യക്തമാണ് വഴി തടഞ്ഞ് നിര്‍ത്തി മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. സുരേഷ് ഗോപിക്ക് പോകാനായിട്ടാണ് മാധ്യമ പ്രവര്‍ത്തകയെ വഴിയില്‍ നിന്നും മാറ്റേണ്ടി വന്നത്.