ന്യൂനപക്ഷ മോര്‍ച്ചയുടെ ക്രിസ്തുമസ് ആഘോഷത്തില്‍ പാട്ടുമായി സുരേഷ് ഗോപി

1 min read

തൃശ്ശൂര്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തില്‍ സജീവമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പൈതലാം യേശുവേ എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. തൃശ്ശൂരിലെ തന്നെ വിവിധ സഭകളില്‍നിന്നുള്ള പുരോഹിതരും ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. തൃശ്ശൂര്‍ ജോയ് പാലസ്സിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്രിസ്മസ് സായാഹ്നവും സ്‌നേഹവിരുന്നും എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മുഖ്യ അതിഥി ആയിരുന്ന സുരേഷ് ഗോപി തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

സ്‌കൂള്‍ കാലത്ത് കൃസ്തുമസ് ആഘോഷങ്ങളില്‍ സജീവമായിരുന്ന ആളാണ് താനെന്നും അതുകൊണ്ടുതന്നെ ഇത്തരം അവസരങ്ങള്‍ തനിക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. അതേ സമയം ക്രിസ്തുമസ് ദിനത്തില്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ക്രിസ്തീയ വിശ്വാസികളുടെ വീടുകളില്‍ സ്‌നേഹയാത്ര സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Related posts:

Leave a Reply

Your email address will not be published.