രാധികയെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി

1 min read

”എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വര്‍ഷം ആഘോഷിക്കുന്നു. വിവാഹ വാര്‍ഷികാശംസകള്‍, സ്‌നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍.” 34ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ രാധികയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി കുറിച്ച വാക്കുകളാണിത്.
മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് മക്കള്‍. അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയെ തനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നതെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് താനും രാധികയും നേരില്‍ കാണുന്നതെന്നും സുരേഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നു.

Related posts:

Leave a Reply

Your email address will not be published.