ഭാഗ്യയ്ക്ക് പ്രിയം സിംപിള്‍ ഡിസൈന്‍

1 min read

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹത്തിന്റെ ചടങ്ങുകളില്‍ ധരിച്ച വസ്ത്രങ്ങളെപ്പറ്റിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ചകള്‍. വ്യത്യസ്തവും ലളിതവും മനോഹരവുമായ ലുക്കിലാണ് ഭാഗ്യ ചടങ്ങുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത്. ഭാഗ്യ സാരിയോടൊപ്പം ധരിച്ച ബ്ലൗസുകള്‍ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. വസ്ത്രങ്ങളുടെ ഡിസൈനിനു വേണ്ടി പല ഡിസൈനര്‍മാരെയും ആലോചിച്ചെങ്കിലും ഒടുവില്‍ തനിക്ക് ഇണങ്ങുന്ന രീതിയില്‍ ബ്ലൗസ് ഡിസൈന്‍ ചെയ്തു തന്നത് തിരുവനന്തപുരത്തുള്ള മിസ് ഇന്ത്യ എന്ന ബൊട്ടീക്കിലെ ഹര്‍ഷ സഹദ് ആയിരുന്നുവെന്നു ഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരുന്നു. സംഗീത്, ഹല്‍ദി, കല്യാണം, കൊച്ചിയിലെ റിസപ്ഷന്‍, തിരുവനന്തത്തെ റിസപ്ഷന്‍ എന്നീ ചടങ്ങുകള്‍ക്കു വേണ്ട സാരികളും ലെഹങ്കകളും എല്ലാം ഡിസൈന്‍ ചെയ്തതും ഇവര്‍ തന്നെയാണ്. വരന്‍ ശ്രേയസ്സിന്റെ സഹോദരിമാര്‍ക്കും അമ്മയ്ക്കുമുള്ള വസ്ത്രങ്ങളും മിസ് ഇന്ത്യ ആണ് ഡിസൈന്‍ ചെയ്തത്. ഭാഗ്യയുടെ അമ്മ രാധികാ സുരേഷ് സംഗീത് ചടങ്ങിനു ധരിച്ചത ലെഹങ്കയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 20 വര്‍ഷമായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മിസ് ഇന്ത്യ ബോട്ടിക് നടത്തുന്ന ഹര്‍ഷ സഹദ് സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴും താരങ്ങള്‍ക്ക് വസ്ത്രം ഡിസൈന്‍ ചെയ്തു കൊടുക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.