സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണം; ഹർജി തള്ളി സുപ്രീംകോടതി

1 min read

ന്യൂഡൽഹി : സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തണമെന്ന ഹർജി തള്ളി സുപ്രീംകോടതി. സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം നിശ്ചയിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യായ നൽകിയ ഹർജിയാണ് തള്ളിയത്.
വിവാഹപ്രായം സംബന്ധിച്ച ടാസ്‌ക്‌ഫോഴ്സ് രൂപീകരിച്ചതുകൊണ്ട് കാര്യമില്ലെന്നും നിയമപരമായ നിർദ്ദേശമാണ്‌ വേണ്ടതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. സ്ത്രീക്കും പുരുഷനും പ്രത്യേകം വിവാഹപ്രായം എന്നത് ലിംഗവിവേചനമാണെന്നും അത് സ്ത്രീകളുടെ അന്തസ്സിനെചോദ്യം ചെയ്യുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഹർജിയിൽ ചൂണ്ടിക്കാണിച്ചത്.
വിവാഹപ്രായം ഏകീകരിക്കുന്നത് പാർലമെന്റിന്റെ അധികാരപരിധിയിൽപ്പെട്ട കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. നിയമം നിർമ്മിക്കുന്നതിന് പാർലമെന്റിന് നിർദ്ദേശം നൽകാൻ കോടതിക്കാവില്ലെന്നും ഭരണഘടനയുടെ സംരക്ഷണച്ചുമതല കോടതിക്ക് മാത്രമല്ല, പാർലമെന്റിനും ഉണ്ടെന്നും കോടതി അറിയിച്ചു. നിലവിൽ പുരുഷൻമാരുടെ വിവാഹപ്രായം 21ഉം സ്ത്രീകളുടേത് 18ഉം വയസ്സാണ്.

Related posts:

Leave a Reply

Your email address will not be published.