സഹനടന്‍ വേഷങ്ങള്‍ താത്പര്യമില്ല, വിഷ്ണു വിശാല്‍
1 min readസഹനടന്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലെന്നും നായകനായി അഭിനയിക്കാനാണ് ആഗ്രഹമെന്നും തമിഴ് നടന്‍ വിഷ്ണു വിശാല്‍. ദി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ‘എനിക്ക് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല. എനിക്ക് നായകനായി അഭിനയിക്കാനാണ് ആഗ്രഹം. അതിനാണ് ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ കഠിനാധ്വാനം ചെയ്തത്. എന്റെ സിനിമകളില്‍ 28 ശതമാനം മാത്രമേ വിജയിക്കാത്തതായുള്ളു. ബാക്കി 72 ശതമാനം സിനിമകളും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടപ്പെടണം. നിര്‍മാതാവിനും എനിക്കും വിതരണക്കാരുമെല്ലാം ലാഭം ഉണ്ടാക്കണം. സിനിമയെ സംബന്ധിച്ച് ബിസിനസ് പ്രധാനമാണ്. എനിക്ക് നല്ല ചിത്രം നിര്‍മിക്കണം, അഭിനയിക്കണമെന്നും വിഷ്ണു വിശാല്‍ പറഞ്ഞു.