തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ചൂട് മൂലം സംസ്ഥാനത്തെ പാല്‍ സംഭരണത്തില്‍ 5 ശതമാനം കുറവ്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 590 പശുക്കള്‍ ചര്‍മ്മ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.