സുജയ പാർവതിയുടെ സസ്‌പെൻഷൻ: പ്രതിഷേധവുമായി ബിഎംഎസ്

1 min read

തിരുവനന്തപുരം: വനിതാദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ ബിഎംഎസ്
സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മാധ്യമപ്രവർത്തക സുജയ പാർവതിയെ സസ്‌പെൻഡ് ചെയ്ത് 24 ന്യൂസ് ചാനൽ.
മാധ്യമപ്രവർത്തകയ്‌ക്കെതിരെയുണ്ടായ ഈ നടപടി അസാരണമാണെന്ന് ആരോപിച്ച് പ്രതിഷേധവും പ്രകടനവും നടത്തുകയാണ് ബിഎംഎസ്. 24 ന്യൂസിന്റെ ബ്യൂറോകളിലേക്ക് പന്തം കൊളുത്തി പ്രകടനവുമായെത്തിയ പ്രതിഷേധക്കാർ ചാനൽ മേധാവി ശ്രീകണ്ഠൻനായരുടെ കോലം കത്തിച്ചു.
നരേന്ദ്രമോദിയുടെ 9 വർഷത്തെ ഭരണം ഇന്ത്യയിൽ വലിയ സ്വാതന്ത്ര്യം ഉണ്ടാക്കിയെന്നായിരുന്നു സുജയ പറഞ്ഞത്. ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതുകൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെ എന്നാണ് തന്റെ മറുപടിയെന്നും അവർ പറഞ്ഞു. കാരണം ബിഎംഎസ് എന്നത് സിഐടിയു പോലെയും എഐടിയുസി പോലെയും ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്.
ഇടത് സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാധ്യമപ്രവർത്തകർ പോകാറുണ്ട്. എന്നാൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പരിപാടികളിലേക്ക് ക്ഷണം ലഭിച്ചാൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും സുജയ പാർവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുജയ പാർവതിയെ സസ്‌പെൻഡ് ചെയ്തത്.
മോദിയെയും കേന്ദ്രഭരണത്തെയും പുകഴ്ത്തിയത് ഇഷ്ടപ്പെടാത്ത ഇസ്ലാമിക്-ഇടതു കേന്ദ്രങ്ങളുടെ സമ്മർദ്ദമാണ് സുജയയുടെ സസ്‌പെൻഷനു പിന്നിൽ എന്ന ആരോപണം ശക്തമാണ്. ബിഎംഎസ് പരിപാടിയിലെ പ്രസംഗത്തെ തുടർന്ന് രൂക്ഷമായ സൈബർ ആക്രമണങ്ങളാണ് സുജയയ്ക്ക് നേരിടേണ്ടി വന്നത്.

Related posts:

Leave a Reply

Your email address will not be published.