പെട്ടന്ന് ഒരു കുടുംബ ചിത്രം, പുതിയ പോസ്റ്റ് വൈറലാവുന്നു!
1 min readവിവാഹ ജീവിതത്തിന്റെ പേരില്‍ എന്നും വിമര്‍ശിക്കപ്പെട്ട ഒരു നടി മലയാളത്തിലുണ്ടെങ്കില്‍ അത് കാവ്യ മാധവന്‍ തന്നെയാണ്. ആദ്യത്തെ വിവാഹം പരാജയപ്പെട്ടതുമുതലാണ് കാവ്യയ്ക്ക് ഹേറ്റേഴ്സ് വന്നു തുടങ്ങിയത്. ഇപ്പോഴിതാ പഴയൊരു കുടുംബ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. ഈ ഫോട്ടോ ആരാധകര്‍ക്ക് അപരിചിതമല്ല. അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പം നില്‍ക്കുന്ന കാവ്യയുടെ കുട്ടിക്കാല ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. എന്നാലും പെട്ടന്ന് എന്താണ് ഈ ചിത്രം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് എന്ന സംശയത്തിലാണ് ആരാധകര്‍. ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയത്. ബാലതാരമായി വന്ന് നായികയായി വളര്‍ന്നപ്പോഴും, മലയാളികളുടെ പ്രിയപ്പെട്ടവളായി. ആദ്യ വിവാഹം വരെയും കാവ്യയെ സ്നേഹിക്കുന്നവര്‍ മാത്രമായിരുന്നു കേരളക്കരയില്‍. ആ ദാമ്പത്യ ജീവിതം പരാജയപ്പെട്ടതോടെ പലതരത്തിലുള്ള ഗോസിപ്പുകളും വന്നു. എന്നാല്‍ ഒന്നിനോടും പ്രതികരിക്കാതെ, അഭിനയത്തില്‍ നിന്നും പൂര്‍ണമായി അകന്ന് തന്റെ സ്വകാര്യ ജീവിതം ആസ്വദിയ്ക്കുകയാണ് നടി ഇപ്പോള്‍.