ചിരിക്കുന്ന മുഖത്തോടെ വിടവാങ്ങി സുബ്ബലക്ഷ്
1 min read
മുത്തശ്ശി വേഷങ്ങളിലൂടെ മലയാളി ഹൃദയം കീഴടക്കിയ സുബ്ബലക്ഷ്മി വിടവാങ്ങി. അഭിനയരംഗത്തെത്തുന്നത് നന്ദനം സിനിമയിലൂടെ. തുടര്‍ന്ന് ശ്രദ്ധ നേടുന്ന ഒട്ടനവധി ചിത്രങ്ങള്‍,
വേഷങ്ങള്‍. കല്യാണ രാമന്, സിഐഡി മൂസ, പാണ്ടിപ്പട എന്നിങ്ങനെ പ്രേക്ഷകര്‍ക്കു മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങള്‍. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബീസ്റ്റ് എന്ന വിജയ് സിനിമയിലാണ് നടി അവസാനം അഭിനയിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്
ചികിത്സയിലിരിക്കെ ആയിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. സിനിമയ്ക്കു പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.