ഇനിയും പറഞ്ഞോ കേന്ദ്ര അവഗണന, 100 കോടി പോയിക്കിട്ടി
1 min readവിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് പിടിവാശി, കേരളത്തിന് നഷ്ടം കോടികള്‍
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് വാശി പിടിച്ചതോടെ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെയും ധാര്‍ഷ്ട്യവും പിടിപ്പുകേടുമാണിതിന് കാരണം. മള്‍ട്ടി ഡിസിപ്ലിനറി എഡ്യുക്കേഷന്‍, റിസര്‍ച്ച് യൂണിവേഴ്സിറ്റി എന്നിവകള്‍ക്കായി നല്‍കുന്ന ഫണ്ടാണ് ഇത്തവണ കേരളത്തിന് നഷ്ടപ്പെട്ടത്. കേരളത്തിന്റെ കൂടെ നിന്നതുകാരണം തമിഴ്നാട്ടിനും ബംഗാളിനും ഫണ്ട് കിട്ടിയില്ല. പ്രധാനമന്ത്രി ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (പി.എം ഉഷാ) സ്‌കീമിന്റെ ഭാഗമായാണ് എല്ലാ സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകള്‍ക്കോ ജില്ലകളിലെ ഉന്നത വിദ്യാഭ്്യാസ സ്ഥാപനങ്ങള്‍ക്കോ അവ ഉണ്ടാക്കാനോ ആയി 100 കോടി രൂപ വീതം അനുവദിച്ചത്. ഒന്നില്‍ കൂടുതല്‍ യൂണിറ്റുകള്‍ക്ക് തുക കിട്ടിയ സംസ്ഥാനങ്ങളുമുണ്ട്. കര്‍ണാടകയില്‍ ബംഗ്ലൂരു അര്‍ബന്‍ ജില്ലയില്‍ ബംഗ്ലൂര്‍ യൂണിവേഴസിറ്റിക്കും ബെല്‍ഗാവിയില്‍ റാണി ചെന്നമ്മ യൂണിവേഴ്സിറ്റിക്കുമാണ് 100 കോടി രൂപ വീതം ലഭിച്ചത്. മഹാരാഷ്ട്രയില്‍ ഔറംഗബാദിലെ ബാബാ സാഹേബ് അംബേദ്കര്‍ മറാത്താവാഡ്യൂണിവേഴസിറ്റി, ഗഡ്ചിരോളിയിലെ ഗോണ്ട് വാനാ യൂണിവേഴ്സിറ്റി, മുംബയിലെ നഥിബായ് ദാമോദര്‍ വനിതാ സര്‍വകലാശാല, സോളാപൂരില്‍ പുണ്യാശ്ചിക് അഹല്യാദേവി ഹോള്‍ക്കര്‍ സര്‍വകലാശാല എന്നിവയ്ക്കും 100 കോടി രൂപ വീതം കിട്ടി.
ജനുവരി 17,18 തിയ്യതികളില്‍ നടന്ന യോഗത്തിലാണ് അലോട്ട്‌മെന്റ് തീരുമാനിച്ചത്. അതിന് മുമ്പ് ഈ പദ്ധതിയിലേക്ക് സംസ്ഥാനങ്ങള്‍ അപേക്ഷിക്കേണ്ടിയിരുന്നു. ആദ്യം പിടിവാശി മൂലം കേരളം അപേക്ഷിക്കാതിരുന്നു. തമിഴ്നാടും ബംഗാളും കേരളത്തിനൊപ്പം കൂടി. അവസാന നിമിഷമാണ് തലയ്ക്ക് വെളിവുളള ആരോ മന്ത്രി ബിന്ദുവിനെ ഉപദേശിച്ചത്. കിട്ടുന്ന പണമൊന്നും കളയേണ്ടെന്ന്. അപ്പോഴേക്കും അപേക്ഷിക്കാനുള്ള സമയവും കഴിഞ്ഞിരുന്നു. അതോടെ കേരളത്തിന് അപേക്ഷിക്കാനും പറ്റാതായി. എ. പ്ലസ് പ്ലസ് അക്രഡിറ്റേഷനുള്ള കേരള സര്‍വകലാശാലയ്ക്ക് അപേക്ഷി്ച്ചാല്‍ 100 കോടി രൂപ കിട്ടുമെന്ന് ഉറപ്പായിരുന്നു. അത് കളഞ്ഞത് നമ്മുടെ കണ്ണട മന്ത്രിണിയുടെ ധാര്‍ഷ്ട്യവും. സെനറ്റ് യോഗത്തില്‍ വലിഞ്ഞു കയറി ധാര്‍ഷ്ട്യം കാണിക്കാനല്ലാതെ നാട്ടിനും നാട്ടുകാര്‍ക്കും ഗുണമുള്ളതൊന്നും ചചെയ്യാനറിയാത്ത ഈ നേതാക്കളാണ് നമ്മുടെ കുട്ടികളുടെ വഴി മുടക്കുന്നത്.
സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി നല്‍കുന്ന 100 കോടി രൂപയില്‍ നിന്ന് ഗവേഷണം മെച്ചപ്പെടുത്തുക, കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും കെട്ടിടം ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വിപുലീകരിക്കുക എന്നിവയും ചെയ്യാമായിരുന്നു. രാജ്യത്തെ 78 സര്‍വകലാശാലകള്‍ക്കും സ്ഥാപനങ്ങള്‍ക്കുംവേണ്ടിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 26 എണ്ണമാണ് അംഗീകരിച്ചത്. പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും ഈ ഫണ്ട് ഉപയോഗിക്കാമായിരുന്നു. ഏതായാലും തലയ്ക്കകത്ത് ആള്‍താമസമില്ലാത്ത മന്ത്രിമാരും അധികാരിമാരും ഉണ്ടാവുമ്പോള്‍ കേരളത്തിലെ വരുംതലമുറയ്ക്ക് വളരാനുള്ള അവസരങ്ങളൊക്കെ നഷ്ടപ്പെടും. നമുക്കാകെ കഴിയുന്നത് മന്ത്രിമാര്‍ക്കും എം.എല്‍.എ മാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ വിമാന ടിക്കറ്റ് എടുത്തുകൊടുത്ത് ഡല്‍ഹിയില്‍ പോയി ഉച്ചവരെ വെയിലത്തിരുന്നു സമരം ചെയ്യാനാണ്. അത് നടക്കട്ടെ.