കോൺഗ്രസ് പ്രതിഷേധപരിപാടി : ആൾക്കൂട്ടം കാരണം സ്‌റ്റേജ് തകർന്ന് നേതാക്കൾ താഴെ

1 min read

ഛത്തീഡ്ഗഡ്: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ സ്‌റ്റേജ് തകർന്ന് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്. ലോകസഭാ അംഗത്വത്തിൽ നിന്ന് രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയാണ് സംഭവം. താങ്ങാൻ കഴിയുന്നതിലും അധികം ആളുകൾ വേദിയിൽ ഉണ്ടായിരുന്നതാണ് തകരാൻ കാരണം.
പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ മോഹൻ മാർക്കം, എംഎൽഎമാരായ ശൈലേഷ് പാണ്ഡെ, രശ്മി സിങ് തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. ഭാരം താങ്ങാനാവാതെ വേദി തകരുകയും നേതാക്കൻമാർ അണികളുടെ മുന്നിലേക്ക് വീഴുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. തകർന്നു വീഴുന്നതിന്റെ തൊട്ടു മുൻപും കൂടുതൽ ആളുകൾ വേദിയിലേക്ക് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വേദിക്കു പിന്നിൽ കെട്ടിയ ബാനറും പ്ലക്കാർഡുകളും തകർന്നു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കുമാരി സെൽജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ ഉടനെ അദ്ദേഹം മടങ്ങിയതിനാൽ അപകടത്തിൽ പെട്ടില്ല.

Related posts:

Leave a Reply

Your email address will not be published.