ശ്രീരാമക്ഷേത്രത്തിന് 14 വാതിലുകള്‍
1 min readഅയോദ്ധ്യയില്‍ ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുന്ന ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്‍െ താഴത്തെ നിലയ്ക്ക് 14 വാതിലുകള്‍. മഹാരാഷട്രയിലെ ചന്ദ്രപൂരില്‍ നിന്നെത്തിച്ച തടികളിലാണ് ഈ വാതിലുകള്‍ കൊത്തിയെടുത്തത്. ഇവയിലെല്ലാം ചെമ്പ് പാളികള്‍ പതിപ്പിച്ച് സ്വര്‍ണം പൂശും. ഹൈദരാബാദില്‍ നിന്നുള്ള രാമഭക്തരാണ് ഇത് ചെയ്യുന്നത്. എല്ലാ വാതിലുകളിലും കൊത്തുപണികളുണ്ട്. ശ്രീകോവിലിന്റെ വാതിലുകളുടെ ഉയരം എട്ടടിയും വീതി 12 അടിയുമാണ്. ഭാരതീയ വാസ്തു വിദ്യയില്‍ വിഖ്യാതമായ നാഗര ശൈലിയിലാണ് ക്ഷേത്ര നിര്‍മ്മാണം. ഈ ശൈലിയില്‍ സിമന്റും കമ്പിയും ഉപയോഗിക്കാറില്ല. ക്ഷേത്ര താഴികക്കുടത്തിന്റെ ഉയരം 32 അടിയും വീതി 34 അടിയുമാണ്. ക്ഷേത്ര മുറ്റത്ത് നിന്നുള്ള താഴികക്കുടങ്ങളുടെ ഉയരം 69 അടി മുതല്‍ 111 അടിവരെയാണ്. മക്രാന മാര്‍ബിളാണ് ശ്രീകോവില്‍ നിര്‍മ്മിക്കാനുപയോഗിച്ചത്. 392 തൂണുകളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിലെ കൂറ്റന്‍ മണിക്ക് 2100 കിലോ ഗ്രാം ഭാരമുണ്ട്.