ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് സൗദി അറേബ്യയിൽ നിരോധനം

1 min read

ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി താൽകാലിക വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ വൈറ്റ് സ്‌പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അതിർത്തി കടന്ന് ഇറക്കുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർദ്ദേശിച്ചതായി അതോറിറ്റി പറഞ്ഞു. കയറ്റി അയയ്ക്കുന്ന ഉത്പന്നങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്ന് ഇന്ത്യ ഉറപ്പു നൽകുന്നതുവരെ നിരോധനം തുടരുമെന്ന് സൗദി അറേബ്യ അറിയിച്ചു.
പെനൈഡ് ചെമ്മീനിന്റെ വൈറൽ അണുബാധയാണ് വൈറ്റ് സ്‌പോട്ട് സിൻഡ്രോം. ഇതൊരു മാരകരോഗമാണെന്നും വേഗത്തിൽ ചെമ്മീനുകളെ കൊന്നൊടുക്കുമെന്നുമാണ് കണ്ടെത്തൽ. പക്ഷേ, ഇത് മനുഷ്യന്റെ ആരോഗ്യത്തിനോ ഭക്ഷ്യ സുരക്ഷക്കോ ഭീഷണിയല്ല.

Related posts:

Leave a Reply

Your email address will not be published.