സെക്കന്തരാബാദില്‍ വന്‍ തീപിടിത്തം; പുക ശ്വസിച്ച് ആറ് മരണം, 18 പേരെ രക്ഷപ്പെടുത്തി
1 min readഹൈദരാബാദ്: സെക്കന്തരാബാദില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ആര്‍ പേര്‍ മരിച്ചു. മരിച്ചവരില്‍ ആറുപേര്‍ സ്ത്രീകളാണ്.
സെക്കന്തരാബാദിലെ സ്വപ്ന ലോക് എന്ന വാണിജ്യ സമുചയത്തിലാണ് തീപിടിത്തമാണ്ടായത്. അഗ്നി രക്ഷാ സേന 18 പേരെ രക്ഷപ്പെടുത്തി. 13 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്നലെ രാത്രിയോടെയായിരിന്നു സംഭവം.
പൊളളലേറ്റല്ല ആരും മരിച്ചത്. മറിച്ച് തീ മൂലമുണ്ടായ പുക ശ്വസിച്ചായിരിന്നു മരണം സംഭവിച്ചത്. കെട്ടിടത്തില്‍ പുക പുറത്തുപോകാന്‍ വേണ്ട സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് മനസ്സിലാകുന്നത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആറ് പേരുടെയും മരണം സംഭവിച്ചത്.