ഹാട്രിക് 100 കോടിക്കായി ശിവകാര്‍ത്തികേയന്‍, ‘പ്രിന്‍സ്’ ചിത്രീകരണം പൂര്‍ത്തിയായി

1 min read

തമിഴകത്ത് തുടര്‍ ഹിറ്റുകളുടെ തിളക്കത്തിലാണ് ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ‘ഡോക്ടര്‍’, ‘ഡോണ്‍’ എന്നീ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കടന്നിരുന്നു. ഇനി പ്രേക്ഷകര്‍ ശിവകാര്‍ത്തികേയന്റേതായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘പ്രിന്‍സ്’ ആണ്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ‘പ്രിന്‍സിന്റെ’ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് പ്രിന്‍സ് പൂര്‍ത്തിയായിരിക്കുന്നത്. ‘പ്രിന്‍സി’ന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ 42 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജി കെ വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് ഒക്ടോബര്‍ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം തമന്‍ എസ് ആണ്.

ശ്രീ വെങ്കടേശ്വരന്‍ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിന്‍സ്’ നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘പ്രിന്‍സ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.’പ്രിന്‍സി’ല്‍ യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. പ്രേംഗി അമരെന്‍, പ്രാങ്ക്‌സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കരൈക്കുടിയാണ് ലൊക്കേഷന്‍. ‘പ്രിന്‍സി’ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‌നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.