സിസ തോമസിനെതിരെ സർക്കാർ നടപടി; സിസ തോമസിനെ സ്ഥാനത്തു നിന്ന് മാറ്റി; എം.എസ്.രാജശ്രീക്ക് പകരം നിയമനം
1 min read
തിരുവനന്തപുരം : കെടിയു താത്കാലിക വൈസ് ചാൻസലർ ഡോ.സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റി സർക്കാർ ഉത്തരവ്. കെടിയു മുൻ വിസി ഡോ.എം.എസ്.രാജശ്രീക്കാണ് പകരം നിയമനം.
ജോയിന്റ് ഡയറക്ടർ സ്ഥാനത്തിരിക്കെ സിസ തോമസിനെ കെടിയു വിസിയായി താത്കാലികമായി നിയമിച്ചത് ഗവർണറാണ്. ഈ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതി നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഡോ.എം.എസ്.രാജശ്രീക്ക് വിസി സ്ഥാനം നഷ്ടമായത്. തുടർന്നാണ് സിസ തോമസിനെ ഗവർണർ നിയമിക്കുന്നത്.
താത്കാലിക വിസിയായ സിസ തോമസ് തിരിച്ചെത്തുമ്പോൾ അവരുടെ തസ്തിക ഇല്ലാതെയാകും. സർക്കാരിന്റെ നയങ്ങൾക്ക് സിസതോമസ് എതിരു നിൽക്കുന്നു എന്ന ആരോപണങ്ങൾക്കിടയിലാണ് സിസ തോമസിനെ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയത്. ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നുള്ള അഭ്യർത്ഥന പ്രകാരമാണ് രാജശ്രീയുടെ നിയമനം എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ സ്ഥാനമാറ്റം സിസയുടെ വിസി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നൽകുമെന്നുമാണ് സർക്കാരിന്റെ വിശദീകരണം.