തരംഗമായി ഗായിക സയനോരയുടെ ഗ്ലാമറസ് ചിത്രങ്ങൾ
1 min readഗായിക സയനോരയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ മിനി ഡ്രെസ് ആണ് ഗായികയുടെ വേഷം. ആഭരണങ്ങൾ ഒന്നുമില്ല. സംഗീത പരിപാടിക്കായി വേദിയിൽ കയറുന്നതിനു തൊട്ടുമുൻപുള്ള ചിത്രങ്ങളാണ് ഇതെന്ന കുറിപ്പോടെ സയനോര തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഡിസംബർ 2ന് നടന്ന ”ഒരേ നിലാ” സംഗീതോത്സവത്തിൽ പങ്കെടുക്കാനാണ് സയനോര എത്തിയത്. റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടിയുടെ സംഘാടകർ. സയനോരയെക്കൂടാതെ മൃദുല വാര്യർ, ഇഷാൻദേവ്, നിഖിൽ മാത്യു എന്നിവരും ഒരേ നിലായിൽ പാടാനെത്തിയിരുന്നു.
സയനോരയുടെ ഗ്ലാമറസ് ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ഒട്ടേറെപ്പേർ കമന്റുകളുമായി എത്തുന്നുണ്ട്. ഗായികയുടെ ഹെയർ സ്‌റ്റൈലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ആയ വിനിയാണ് സയനോരയെ ഒരുക്കിയത്.