ബിക്കിനിയിടാനും കാമസൂത്ര ചെയ്യാനും മടിയില്ലെന്ന് ശ്വേത മേനോന്‍

1 min read

മലയാളം സിനിമയില്‍ അത്യാവശ്യ ഗ്ലാമര്‍ റോളുകള്‍ ചെയ്യാറുള്ള നടിയാണ് ശ്വേത മേനോന്‍. തനിക്ക് കിട്ടുന്ന ഏത് വേഷവും ചെയ്യാന്‍ യാതൊരു മടിയുമില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. ബാളിവുഡിലോ അല്ലാതെയോ ഇനി ഏത് വേഷം ചെയ്യാനും താന്‍ റെഡിയാണെന്നും അതിപ്പോള്‍ രതിനിര്‍വേദമാണെങ്കിലും കാമസൂത്ര ചെയ്യാനാണെങ്കിലും ഒന്നും യാതൊരുവിധ കുഴപ്പങ്ങളുമില്ലെന്നാണ് നടി പറയുന്നത്. ഞാന്‍ ചെയ്തതൊക്കെ നല്ലതാണോ ചീത്തയാണോ എന്ന് നോക്കുകയോ അതില്‍ ഖേദിക്കുകയോ ചെയ്യാറില്ല. കാരണം അതൊക്കെ ഞാന്‍ ബോധത്തോടെ ചെയ്തതാണ്. അബോധവസ്ഥയില്‍ ഞാനൊന്നും ചെയ്തിട്ടില്ല. ഇനിയിപ്പോള്‍ ആരെങ്കിലും ബിക്കിനി ഇട്ട് അഭിനയിക്കണമെന്നാണ് പറയുന്നതെങ്കില്‍ ഞാന്‍ അതിനും തയ്യാറാണ്. അഭിമുഖത്തിനിടയില്‍ ഇടുമെന്നല്ല, അങ്ങനൊരു കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം വേഷങ്ങളില്‍ അഭിനയിക്കാനും ഒരുക്കമാണെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറയഞ്ഞു.

Related posts:

Leave a Reply

Your email address will not be published.