പള്ളിപൊളിച്ചത് തങ്ങളെന്ന് ശിവസേന
1 min readഅയോദ്ധ്യയിലെ ബാബരിമസ്ജിദ് പൊളിച്ച കേസിലെ ആദ്യ പത്ത് പ്രതികള്‍ ശിവസൈനികരാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. പള്ളിപൊളിച്ച കേസിലെ കുറ്റാരോപിതരില്‍ 109 പേര്‍ ശിവസേന പ്രവര്‍ത്തകരാണ്. ഭഗവാന്‍ ശ്രീരാമന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രമല്ലെന്ന് വിഘടിത ശിവസേന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും അയോദ്ധ്യയില്‍ പോയിട്ടുണ്ട്. നേരത്തെ ബി.ജെ.പിയുടെ കൂടെയായിരുന്ന ശിവസേനയുടെ ഒരു വിഭാഗം ഇപ്പോള്‍ ഇന്ത്യാ മുന്നണി ഘടകകകക്ഷിയും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയുമാണ്. സി.പി.എമ്മും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ക്ഷേത്ര ഉദ്ഘാടനത്തിന് ഉദ്ദവ് താക്കറെയ്ക്ക് ഔദ്യോഗിക ക്ഷണം കിട്ടിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി 6000 പേരാണ് ജനുവരി 22 ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക. ഹിന്ദുത്വ വാദം ഉപേക്ഷിച്ചോ എന്ന് ശിവസേന പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിനും സി.പി.എമ്മിനുമാകട്ടെ ഇപ്പോള്‍ ശിവസേനയുടെ കൂടെ കൂടുന്നതിന് മടിയുമില്ല.