യുഡിഎഫിൽ കൂടിയാലോചനകളില്ല-ഷിബു ബേബി ജോൺ

1 min read

യുഡിഎഫിൽ യാതൊരു തരത്തിലുള്ള കൂടിയാലോചനകളും നടക്കുന്നില്ലെന്ന വിമർശനവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ രംഗത്തെത്തി. അടിയന്തിര സാഹചര്യങ്ങളിൽ പോലും മുന്നണി യോഗം ചേരാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസങ്ങളുടെ ഇടവേളകളിലാണ് യുഡിഎഫ് യോഗം ചേരുന്നത്. കുറെക്കൂടി ഗൗരവമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിലും വീഴ്ച വരുന്നു. ഇത്രയും സങ്കീർണമായ വിഷയങ്ങൾ നടക്കുമ്പോൾ കുറെക്കൂടി ജാഗ്രതയിൽ പ്രവർത്തിക്കണം – അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ വി.ഡി.സതീശൻ രംഗത്തെത്തി. എല്ലാ മാസവും യുഡിഎഫ് യോഗം ചേരാറുണ്ടെന്നും വിമർശനം ഉന്നയിക്കേണ്ടത് മുന്നണിയോഗത്തിലാണെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് മാധ്യമപ്രവർത്തകരുമായിട്ടല്ല ചർച്ച ചെയ്യേണ്ടത്.

Related posts:

Leave a Reply

Your email address will not be published.