വൈറലായി മമ്മൂട്ടിയുടെയുടെ കൈകെട്ട്

1 min read

മോദിക്ക് മുന്നില്‍ കൈകെട്ടി നിന്ന മമ്മൂട്ടിയുടെ ചിത്രവുമായി ശീതള്‍, മറുപടിയുമായി ഗോകുല്‍!

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലും മറ്റു മാധ്യമങ്ങളിലും നടന്ും രാശ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന്റെ വിശേഷങ്ങളാണ് നിറഞ്ഞുനിന്നത്. കുറച്ച് മാസങ്ങളായി മകളുടെ വിവാഹം ഭംഗിയാക്കുന്നതിന്റെ തിരക്കിലായിരുന്നു സുരേഷ് ഗോപി. വിവാഹത്തിനായി ക്ഷണിച്ച് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ താരം ആദ്യം കുടുംബസമേതം പോയി ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്.

നടന്റെ ക്ഷണം സ്വീകരിച്ച് ഭാഗ്യയെ അനുഗ്രഹിക്കാന്‍ താലികെട്ടിന്റെ സമയത്ത് കൃത്യമായി മോദി എത്തിച്ചേര്‍ന്നിരുന്നു. ചടങ്ങില്‍ ഉടനീളം പങ്കെടുത്ത് വധുവരന്മാര്‍ക്ക് വരണമാല്യം എടുത്ത് നല്‍കുകയും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. കല്യാണമണ്ഡപത്തിലേക്ക് എത്തിയ മോദി ചടങ്ങുകളില്‍ പങ്കെടുത്തശേഷം അതിഥികളായി എത്തിയ മലയാളത്തിലെ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ഷാജി കൈലാസ് എന്നിവരോടെല്ലാം കുശലം പറഞ്ഞു.

അതിനുശേഷം താരങ്ങള്‍ക്ക് അക്ഷതം നല്‍കി. ഭാഗ്യയുടെ താലികെട്ട് ചടങ്ങിനു കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി തൊട്ടടുത്ത് വിവാഹം നടന്ന 10 വധൂവരന്മാര്‍ക്കും ആശംസ അറിയിച്ചു. അവര്‍ക്കും അക്ഷതം നല്‍കി. ഭാഗ്യയുടെ വിവാഹ ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രം കഴിഞ്ഞ കുറച്ച് സമയമായി വലിയ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അടുത്തെത്തി കുശലം ചോദിച്ച മോദിയോട് അക്ഷതം സ്വീകരിച്ച് മോഹന്‍ലാല്‍ ചിരിച്ച് സംസാരിക്കുന്നതും സമീപം നിന്ന മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നതുമായ ഒരു ചിത്രമാണ് പ്രചരിക്കുന്നത്. മോദി വന്നപ്പോള്‍ മോഹന്‍ലാല്‍ വണങ്ങിയെന്നും എന്നാല്‍ അത്തരത്തില്‍ താണ് കുമ്പിടാനൊന്നും തയ്യാറാകാതെ മോദി അരികെ നിന്നിട്ടും മമ്മൂട്ടി തന്റേടത്തോടെ കൈകെട്ടി നിന്നുവെന്ന തരത്തിലാണ് ഫോട്ടോ പ്രചരിക്കുന്നത്.

ഇതിനോടകം ഭൂരിഭാഗം ആളുകളും രാഷ്ട്രീയം കൂടി കലര്‍ത്തി ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിനെ സംഘിയെന്ന് പരിഹസിക്കാനും ഒരു വിഭാഗം ആളുകള്‍ ഈ ചിത്രം ഉപയോഗപ്പെടുത്തുന്നു. ചര്‍ച്ചയായ ഈ ചിത്രം ഉപയോഗിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമ പങ്കിട്ട പോസ്റ്റും അതിന് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ‘വേറെ ആളെ നോക്ക്’ എന്നാണ് ശീതള്‍ ശ്യാം കുറിച്ചത്.
ഒപ്പം മമ്മൂക്ക എന്നെഴുതി ഹൃദയത്തിന്റെ ഇമോജിയും ശീതള്‍ പങ്കുവെച്ചിരുന്നു. ഇതിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി ഇങ്ങനെയാണ്. ‘ചില ആളുകള്‍ ഇങ്ങനെയാണ്… പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛര്‍ദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’

അതിന് ശീതളും മറുപടി നല്‍കാന്‍ വൈകിയില്ല. ‘എന്തിനാണ് പ്രകോപനം ഡിയര്‍… ഇന്ന് നിങ്ങളുടെ സഹോദരിയുടെ വലിയ ദിവസം. അതുമായി മുന്നോട്ട് പോകൂവെന്ന്’, എന്നായിരുന്നു മറുപടി. ശീതളിന്റെ പോസ്റ്റും ഗോകുലിന്റെ മറുപടിയും എല്ലാമായതോടെ പോസ്റ്റ് വലിയ ചര്‍ച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും വന്ന് നിറഞ്ഞു. ഒരു മംഗളകര്‍മം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിന് ചുട്ട മറുപടി നല്‍കിയ ഗോകുലിന് അഭിനന്ദനങ്ങള്‍ നേരുന്നു എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. അടുത്തിടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ജനുവരി മൂന്നിന് ബിജെപിയുടെ സ്ത്രീശാക്തീകരണ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടിയും നര്‍ത്തകിയുമായ ശോഭന വേദി പങ്കിടുകയും പ്രസംഗിക്കുകയും ചെയ്തതിനെ വിമര്‍ശിച്ചും ശീതള്‍ എത്തിയിരുന്നു.


ഒരാളും ഇനി കാണുമ്പോള്‍ ശോഭനയെപ്പോലെയുണ്ട് കാണാനെന്ന് പറയരുത് എന്നായിരുന്നു ശീതള്‍ കുറിച്ചത്. അതിന് പിന്നാലെ ശീതളിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും ആക്രമണങ്ങളുമുണ്ടായി. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും പറയാനുള്ളവര്‍ മടുക്കുന്നതുവരെ വിമര്‍ശിക്കട്ടെയെന്നും ശീതള്‍ പറഞ്ഞിരുന്നു. തന്റെ നിലപാടുകള്‍ പറഞ്ഞതിന് ശരീരത്തെയും സ്വത്വത്തെയും വിമര്‍ശിക്കുന്നവരോട് മറുപടി പറയാതിരിക്കുന്നതാണ് നല്ലതെന്നും ശീതള്‍ പറഞ്ഞിരുന്നു.

Related posts:

Leave a Reply

Your email address will not be published.