പ്രസവ ശേഷം ഷംനയുടെ ഡപ്പാംകുത്ത് വൈറല്‍

1 min read

കുര്‍ച്ചി മടത്തപ്പെട്ടി ഡപ്പാംകുത്തിന് ഷംനയ്ക്ക് വന്‍ കയ്യടി

ദിവസങ്ങള്‍ കഴിയുന്തോറും ഭാഷാഭേദമെന്യെ ഏവരും ആഘോഷമാക്കുന്നൊരു ഗാനമുണ്ട് തെലുങ്കില്‍. മഹേഷ് ബാബു നായകനായി എത്തിയ ‘ഗുണ്ടൂര്‍ കാരം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മലയാള നടികൂടിയായ ഷംന കാസിം ഗസ്റ്റ് റോളില്‍ എത്തിയതോടെ ഗാനം വേറെ ലെവല്‍ ആയെന്ന് പറയേണ്ടതില്ലല്ലോ. ‘കുര്‍ച്ചി മടത്തപ്പെട്ടി’ എന്ന ഈ ഗാനം ഇപ്പോഴും ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമതാണ്. ഈ അവസരത്തില്‍ ഷംനയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

2023 ഏപ്രില്‍ നാലിന് ആണ് ഷംന കാസിം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശേഷം ഡാന്‍സ് ചെയ്ത സിനിമയാണ് ‘ഗുണ്ടൂര്‍ കാരം’. അതുകൊണ്ട് തന്നെ ഗര്‍ഭ ശേഷം ഇത്രേം എനര്‍ജറ്റിക് മൂവ്‌സുമായി എത്തിയ ഷംനയ്ക്ക് വന്‍ കയ്യടിയാണ് ലഭിക്കുന്നത്. വളരെ സിമ്പിള്‍ ആണെങ്കിലും പവര്‍ ഫുള്ളായ പ്രകടനമാണ് ഷംനയുടേത് എന്നാണ് ആരാധകര്‍ പറയുന്നത്.

‘പ്രസവ ശേഷം ഇത്രേം energetic moves.. its her dedication to the dance..അത്രേം സപ്പോര്‍ട്ട് ചെയ്യുന്ന back bone ആയ husbandന് ബിഗ് സല്യൂട്ട്, ഷംനയുടെ ഡാന്‍സ് പോര്‍ഷന്‍ പെര്‍ഫെക്റ്റ് ഡാന്‍സ് ആണ്, ആദ്യം ആയിട്ട മഹേഷ് ബാബുന്റെ പാട്ട് ഇത്രയും ആസ്വാധിച്ചു കേള്‍ക്കുന്നെ…മ്യൂസിക് ഒരേ പൊളി’,എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഈ ഗാനത്തിന്റെ ഷൂട്ടിംഗ് വേളയിലെ വീഡിയോ ഷംന പങ്കുവച്ചിരുന്നു. മകന്‍ ഹംദാനും ഷൂട്ടിന് എത്തിയിരുന്നു. മഹേഷ് ബാബുവിനും ശ്രീലീലയോടും ഒപ്പം മകനുമൊന്നിച്ചുള്ള രസകരമായ നിമിഷങ്ങളും ഷംന പങ്കുവച്ച വീഡിയോയില്‍ ഉണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.