നാണം കെട്ട് കേരളം – യു.പി മോഡല്‍ വേണോ

1 min read

 കേരളീയരായ നമുക്ക് തലകുനിക്കാം.

 നാം പ്രബുദ്ധരാണെന്നാണ്  പറയാറ്. അല്ലെങ്കില്‍ അവകാശപ്പെടാറ്. ഒരു പിഞ്ചുകുഞ്ഞിനെ പൈശാചികമായി പീഡിപ്പിച്ചുകൊന്നവന്‍ അന്യനാട്ടുകാരനാണ്, അതിഥി തൊഴിലാളിയാണെന്ന് എന്നൊക്കെ പറഞ്ഞ് കേരള മോഡലുകാര്‍ക്ക് സമാധാനിക്കാം.

 എന്നാല്‍ ആര്‍ക്കും ഇവിടെ ഒരു സുരക്ഷിതത്വവുമില്ലെന്ന് ഉറപ്പായിരിക്കുന്നു. അഞ്ചു വയസ്സുകാരനിയാ പിഞ്ചുകുഞ്ഞും 90 കാരിയായ വൃദ്ധമാതാവും പീഡിപ്പിക്കപ്പെടുമ്പോള്‍ നാം കാഴ്ചക്കാരായി നില്‍ക്കുന്നു. വെറും കാഴ്ചക്കാരല്ല, നിസ്സഹായരായ കാഴ്ചക്കാര്‍.

 നമ്മുടെ പൊലീസില്‍ ആര്‍ക്കും വിശ്വാസമില്ലായിരുന്നു. പോലീസിന് പോലും. ട്വിറ്ററിലുടെയും ഫെയസ് ബുക്ക് പേജിലൂടെയും അവര്‍ക്ക്  സ്വയം മഹത്വവത്കരിക്കേണ്ടിവരുന്നു. ഇനി അവര്‍ പരാതി തന്ന സമയം , കുട്ടി മരിച്ച സമയം, പ്രതിയെ പിടിച്ച സമയം ഒക്കെ പറഞ്ഞ് ന്യായീകരണങ്ങളുമായി വരും.

 പൊലീസ് മാത്രമല്ല സുരക്ഷിതത്വം തരേണ്ടത്്. നമ്മുടെ സമൂഹവും.  ആ സുരക്ഷിതത്വത്തെ ഓര്‍ത്താണ് കൊച്ചുമകളെ വീട്ടിലാക്കി അച്ഛനുമമ്മയും ജോലിക്ക് പോയത്. ഇത്ര നിഷ്ഠൂരത ഈ സമൂഹത്തിന്റെ കയ്യില്‍ നിന്ന് കിട്ടുമെന്ന് ആ മാതാപിതാക്കള്‍ കരുതി ക്കാണില്ല.

 ഇന്നത്തെ ആധുനിക സംവിധാനത്തില്‍  അരമണിക്കൂറിനകം വേണമെങ്കില്‍ പോലീസിന് പ്രതിയെ പിടിക്കാമായിരുന്നു. പൊലീസില്‍ പരാതി കിട്ടും മുമ്പ് കുട്ടി കൊല്ലപ്പെട്ടോ  എന്ന് വ്യക്തമായി അറിയില്ല.  അതോ പൊലീസ് വളരെ മാന്യന്മാരും മര്യാദക്കാരുമാിയ മാറിയോ. പെണ്‍കുട്ടിയുടെ കൂടെ നടന്നുപോയ ആളെ സി.സി.ടി.വിയുടെ കണ്ടുപിടിച്ച്  പോലീസിന് അയാളില്‍ നിന്ന് ആദ്യം ഒന്നും കിട്ടിയില്ലത്രെ. സാധാരണ ഗതിയില്‍ രണ്ടടി കൊടുത്താല്‍ തത്ത പറയുന്നതുപോലെ പറയുമെന്നാണ ്പഴയ ആള്‍ക്കാര്‍ പറയുക. മാന്യത പൊലീസിനെ വരിഞ്ഞുമുറുക്കിയത് കാരണം ഭവാന്‍ ഈ കൊച്ചുകുഞ്ഞുമായി എവിടെയായിരുന്നു പോയത്. കുട്ടി ഇപ്പോള്‍ എവിടയാണുള്ളത് മൊഴിഞ്ഞാലും ഭവാനേ എന്നൊക്കെയായിരിക്കും നമ്മുടെ പോലീസ് ചോദിച്ചു കാണുക.

 അല്ലെങ്കിലും ഒരു പാവപ്പെട്ടവന്റെ , ഉത്തരേന്ത്യയില്‍ നിന്നും വയറ്റുപിഴപ്പിനായി ഇവിടെയെത്തിയ ഒരു സാധാരണക്കാരന്റെ അഞ്ചുവയസ്സുകാരിയായ കുഞ്ഞിനെ കാണാതായപ്പോള്‍ ആ മാതാപിതാക്കള്‍ക്കുള്ള വേദന കേരള പോലീസിന് അനുഭവപ്പെട്ടുകാണില്ല. തങ്ങളുടെ ഒരാളിന്റെ മകളായിരുന്നെങ്കില്‍ എന്തായിരിക്കും ആ വേദന.
  എന്നാല്‍ മുഖ്യമന്ത്രിയുടെ മൈക്ക് ഓഫാകുമ്പോള്‍  അദ്ദേഹത്തിനോ അനുയായികള്‍ക്കോ ഉണ്ടാകുന്ന ധാര്‍മിക രോഷം അത്  ഒട്ടും ചോര്‍ന്നുപോകാതെ പോലീസിലേക്കെത്തുന്നു.

 പൊലീസിന് ജാഗ്രത വേണ്ടിടത്ത് അതുണ്ടായില്ല എന്ന്ത സത്യമാണ്. അതിഥിതൊഴിലാളികളുടെ ഇടയിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും മയക്കുമരുന്നു സ്വാധീനത്തെക്കുറിച്ചും ആരൊക്കെ , എവിടെ നിന്നൊക്കെ അവരുടെ ഇടയിലേക്ക് വരുന്നു എന്നതിനെക്കുറിച്ചും പൊലീസിന്  ധാരണയൊന്നുമില്ലേ.

 ഇനി കുറ്റവാളികളെ ശിക്ഷിക്കുന്നതുമൂലം ഭാവിയില്‍ ഇത്തരം കുറ്റങ്ങള്‍  ചെയ്യാതിരിക്കാനുള്ള ഒരു തിരുത്തല്‍ ശക്തിയായി കൂടി ശിക്ഷ പ്രവര്‍ത്തിക്കുകയാണ്. എന്നാല് മാര്‍ക്കറ്റ് വില കൂടിയ വക്കീലിനെ വയ്ക്കാനും ജയിലില്‍ ആ
ധുനിക സൗകര്യങ്ങള്‍  ആസ്വദിക്കാനുമൊക്കെ ുറ്റവാളികള്‍ക്ക  സാധിക്കുന്നു. പിന്നെ എങ്ങനെ കുറ്റകുൃത്യങ്ങളില്‍ നിന്നവര്‍ അകന്നു നില്‍ക്കും.

 നരാധമന്മാരെ നിലയ്ക്ക് നിറുത്താനും വേണമെങ്കില്‍ കാലപുരിയിലേക്കയക്കാനും പോലീസിന് കഴിയണം.  നിയമത്തിന്റെയും സാങ്കേതികതയുടെയും ആനുകൂല്യങ്ങള്‍ കുറ്റവാളികള്‍ക്കാണ് കിട്ടുന്നത്. അത് മാറിയേ പറ്റൂ. ഒരു യു.പി മോഡല്‍, ഒരു യോഗി മോഡല്‍ നമ്ുക്കും വേണമെന്ന് തോന്നിപ്പോകുന്ന സന്ദര്‍ഭമാണ്. മണിപ്പൂരിലേക്കും രാജസ്ഥാനിലേക്കുംയുപിയിലേക്കുമൊക്കെ നോക്കി കുരയ്ക്കുന്ന സാംസാരിക ശ്വാനന്മാര്‍ കണ്ണുതുറന്നു കാണേണ്ട സമയമാണിത്.

Related posts:

Leave a Reply

Your email address will not be published.