ശൈലജേ , നീ അങ്ങനെ ആളാവേണ്ട, ഞാന്‍ മതി, ഞാന്‍ മാത്രം
1 min readചിലര്‍ക്ക് മൈക്ക് കിട്ടിയാല്‍ സ്ഥലകാല ബോധം നഷ്ടപ്പെടുമെന്ന് മുഖ്യന്‍
കെ.കെ.ശൈലജയെ ഓര്‍മ്മയില്ലെ, അല്ല കെ.കെ.ശൈലജ ടീച്ചറെ, നമ്മുടെ പഴയ ഭാവി മുഖ്യമന്ത്രി, കൊവിഡ് റാണി. കെ.കെ.ശൈലജ കൊള്ളാമെന്ന് ആദ്യം പറഞ്ഞത് നാട്ടുകാരേയായിരുന്നില്ല. സി.പി.എമ്മിന്റെ പി.ആര്‍ കൂട്ടങ്ങളായിരുന്നു. എന്തൊരുമന്ത്രിയായിരുന്നു. ഐക്യരാഷ്ട്ര സഭ വരെ അംഗീകരിച്ച മന്ത്രി. തള്ളിതള്ളി ശൈലജയെ മുഖ്യമന്ത്രി മെറ്റീരിയില്‍ ആക്കിയപ്പോഴാണ് പിണറായിക്ക് അപകടവും ചതിയും മനസ്സിലായത്. അപ്പോഴെ ശൈലജയെ ഒതുക്കി. ഇനി പിന്നെയങ്ങാലും കയറി വന്നാലോ എന്നൊരു ഭയം. അങ്ങനെ അടിച്ചൊതുക്കി.
ഇതിനും പിണറായി കോണ്‍ഗ്രസിനെ കണ്ടുപഠിക്കണം. എത്ര തൊഴുത്തില്‍ കുത്തുണ്ടായാലും പരസ്പരം പൊക്കിയേ കോണ്‍ഗ്രസുകാര്‍ വേദിയില്‍ സംസാരിക്കു. പക്ഷേ നമ്മുടെ പിണറായി സഖാവ് കണ്ണൂരിലെന്താണ് പറഞ്ഞത്………….
അദ്ധ്യക്ഷയ്ക്ക് സഥലകാല ബോധം നഷ്ടപ്പെട്ടത്രേ. പേരാവൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് തന്നതുകൊണ്ട് എം.എല്‍.എ ആയി. അതുകൊണ്ട് സാങ്കേതികമായി ശൈലജ ആയിരിക്കും അദ്ധ്യക്ഷ. അതിനിങ്ങനെ ലൈസന്‍സ് ഇല്ലാതെ സംസാരിക്കാമോ. എനിക്ക് വേണ്ടി, ഞാന്‍ നടത്തുന്ന യാത്രയില്‍ കയറി ഷൈന്‍ ചെയ്യാന്‍ വരുന്നോ. തെറ്റ് കണ്ടാല്‍ പിണറായി അപ്പോള്‍ പറയും. അത് പിന്നീട് പാര്‍ട്ടി കമ്മിറ്റിയിലോ സംഘാടക സമിതിയിലോ നേരിട്ടോ ആണ് പറയേണ്ടതെന്നൊന്നും പറഞ്ഞ് ഇങ്ങോട്ട് വരേണ്ട. നാട്ടുകാരുടെ മുന്നില്‍ വച്ച് തന്നെ പറയും. ഇയാളുടെ നാട്ടുകാരുടെ മുന്നില്‍ വച്ച് തന്നെ പറയും. അവര്‍ മനസ്സ്ലാക്കട്ടെ ഇവിടെ ഞാന്‍ മാത്രമേ ഉള്ളൂ. എന്ന്. നീയൊക്കെ ഊതിവീര്‍പ്പിച്ച ബലൂണാണെന്ന്. കളിക്കണ്ട കെട്ടാാാ. ഇതാരോടാ കളി. സഖാവ് പിണറായിയോടോ.
എന്താണ് പിണറായി സഖാവ് പറഞ്ഞത് ഞങ്ങള്‍ 21 പേരുണ്ട്. 3 പേര്‍ സംസാരിക്കും. എല്ലായിടത്തും ഒന്ന് ഞാന്‍ തന്നെ. ഓരോരുത്തര്‍ക്കും സമയം ഉണ്ട്. എനിക്കില്ല കെട്ടാാ. ബഹുമാന്യയായ അദ്ധ്യക്ഷയ്ക്ക് കുറച്ചധികം സംസാരിക്കണമെന്ന് തോന്നിയത്രെ. നിനക്കൊക്കെ അല്ലാതെ ജനങ്ങളോട് സംസാരിച്ചുകൂടെ. എന്നെ മുന്നില്‍ നിറുത്തി വേണോ ആളാവാന്‍.
പിന്നെ ഒരുത്തന്‍ ചോദിക്കുകയാ പരിപാടി എങ്ങനെയുണ്ടെന്ന്. സംഘാടക സമിതി ചെയര്‍മാനാണത്രെ. എന്താടാ നിന്റെ മകളുടെ കല്യാണത്തിനാണോ ഞാന്‍ വന്നത്. ഇതൊക്കെ എന്റെ പരിപാടിയല്ലെ എന്ന് പറയണമെന്ന് പിണറായിക്ക് തോന്നിയതാണ്. അതിങ്ങനെ പറഞ്ഞു. ഇതത്ര വലിയപരിപാടയൊന്നുമല്ല ഭാസ്‌കരാ. എന്ന് ഞാനും പറഞ്ഞു. ബാക്കി എന്റെ മനസ്സിലിരുന്നതൊക്കെ അവന് മനസ്സിലായിക്കാണും. വേദിയിലെത്തി 20 മിനിട്ട് കഴിഞ്ഞ ശേഷമാണ് മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ കഴിഞ്ഞത്. പിന്നെ പി
ണറായി ചൊടിക്കാതിരിക്കുമോ.