ഷഹാബുദ്ദീന് ചുപ്പു ബംഗ്ലാദേശ് പ്രസിഡന്റാകും
1 min readബംഗ്ലാദേശ് : ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി മുഹമ്മദ് ഷഹാബുദ്ദീന് ചുപ്പു (72) അധികാരമേല്‍ക്കാന്‍ സാധ്യത തെളിയുന്നു. നിലവിലെ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ് ഏപ്രില്‍ 24ന് സ്ഥാനമൊഴിയുന്നതോടെയാണ് ചുപ്പു പ്രസിഡന്റാവുക. പാര്‍ലമെന്റിലെ ഭൂരിപക്ഷ കക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായ അദ്ദേഹം മുന്‍ ജഡ്ജി കൂടിയാണ്. നിലവില്‍ ചുപ്പു മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുള്ളത്. 350 അംഗ പാര്‍ലമെന്റില്‍ അവാമി ലീഗിന് 305 അംഗങ്ങളുണ്ട്. പ്രതിപക്ഷ കക്ഷികളിലൊന്നായ ജതിയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയിലെ മുഴുവന്‍ എം.പി.മാരും രാജിവെച്ചതിനാല്‍ അവര്‍ക്ക് മത്സരിക്കാനുമാകില്ല.
1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ളപോരാളിയാണ് ചുപ്പു. 1975ല്‍ മുജീബുര്‍ റഹ്മാന് പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1982ല്‍ ജുഡീഷ്യല്‍ സര്വീസില്ചേര്ന്ന അദ്ദേഹം വിരമിച്ചതിനുശേഷം അവാമി ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റബേക്ക സുല്‍ത്താന സര്ക്കാരിലെജോയിന്റ് സെക്രട്ടറിയായിസേവനമനുഷ്ഠിച്ചിട്ടുണ്ട്.