കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ എസ്.എഫ്.ഐ ആള്‍മാറാട്ടം: പരാതി നല്‍കാനൊരുങ്ങി സര്‍വ്വകലാശാല
1 min readതിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ എസ്.എഫ്.ഐ ആള്‍മാറാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് നടപടി കടുപ്പിക്കാനൊരുങ്ങി കേരള സര്‍വ്വകലാശാല. ആള്‍മാറാട്ടം നടത്തിയതും വ്യാജരേഖ ചമച്ചതും കൃത്യമായി തെളിഞ്ഞിട്ടും പോലീസ് കേസെടുക്കാതെ ഉരുണ്ടു കളിക്കുകയാണ്. ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് സര്‍വ്വകലാശാല. ഇന്ന് ചേരുന്ന സിണ്ടിക്കേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. പ്രിന്‍സിപ്പല്‍ ജി ജെ ഷൈജുവിനെ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.
കാട്ടാക്കട ക്രസ്ത്യന്‍ കോളേജില്‍ മല്‍സരിച്ച് ജയിച്ച വനിതാ കൗണ്‍സിലറെ വെട്ടി പകരം മല്‍സരിക്കാത്ത എസ്.എഫ്.ഐ നേതാവിന്റെ പേര് തിരുകി കയറ്റി എന്ന് വ്യക്തമായി തെളിഞ്ഞതാണ്. പ്രിന്‍സിപ്പല്‍ രണ്ട് തവണ സര്‍വ്വകലാശാലയോട് പിഴവ് ഏറ്റുപറഞ്ഞു. സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള മുന്‍ ഏരിയ സെക്രട്ടറി എ വിശാഖിനെതിരെ സി.പി.എമ്മും എസ്.എഫ്.ഐയും നടപടിയുമെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.യുവും എ.ബി.വി.പിയും സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും പോലിസിന് കേസെടുക്കുന്നതില്‍ യാതൊരനക്കവുമില്ല. ഈ പരാതി തുടര്‍നടപടിക്കായി ഇതുവരെ താഴെതട്ടിലേക്ക് കൈമാറിയിട്ടില്ല. സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നാണ് കാട്ടാക്കട പോലീസിന്റെ വിശദീകരണം.
കേസെടുക്കാനാവശ്യമായ എല്ലാ തെളിവുകളും ബാക്കിനില്‍ക്കെയാണ് പോലീസിന്റെ ഈ ഉഴപ്പല്‍.