കൊല്ലത്ത് ഫാമില്‍ കന്നുകാലിള്‍ക്ക് നേരെ ലൈംഗിക അതിക്രമം;പ്രതി പിടിയില്‍

1 min read

കൊല്ലം: കന്നുകാലികളെ ലൈംഗിക അതിക്രമണം നടത്തിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് വെച്ച് പൊലീസ് പിടികൂടി. പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ ലൈംഗികമായി അതിക്രമിച്ച കോസില്‍ പിടിയിലായത്.ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാം ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടി രക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു.പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്തു.

ഇതിനു മുന്‍പും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം മയ്യനാട് ഭാഗത്ത് സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നയാള്‍ക്കെതിരെ ക്ഷീരകര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഇത്തരത്തിലുളള പരാതികള്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളില്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.