നിങ്ങളുടെ നമ്പര്‍ എന്റെ ഇന്‍ബോക്‌സില്‍ അയക്കൂ;’ പല്ലു പൊടിഞ്ഞ നടന്റെ പേര് ചോദിച്ചയാളോട് ടിനി ടോം
1 min readകൊച്ചി: ലഹരി ഉപയോഗത്തെക്കുറിച്ച് നടന്‍ ടിനി ടോം നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. സിനിമയില്‍ നിന്നുള്ള പലരും ടിനി ടോമിനെതിരെ രംഗത്തെത്തി. പല്ലു പൊടിഞ്ഞ നടന്‍ ആരാണെന്ന് വെളിപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി ടിനി ടോം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ടിനി ടോമിനെ പ്രശംസിച്ചുകൊണ്ട് ഉമ തോമസ് എംഎല്‍എയും എ.എം.ആരിഫ് എംപിയും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ടിനി ടോം തന്റെ അക്കൗണ്ടില്‍ പങ്കുവച്ചതോടെയാണ് പല്ലുപോയ നടനെക്കുറിച്ചുള്ള ചോദ്യവുമായി ചിലര്‍ എത്തിയത്.
‘നിങ്ങളുടെ നമ്പര്‍ എനിക്ക് ഇന്‍ബോക്‌സില്‍ അയക്കൂ അത് ഞാന്‍ എക്‌സൈസിന് നല്‍കാം അവര്‍ നടന്റെ പേര് നിങ്ങള്‍ക്ക് പറഞ്ഞുതരും’ എന്നായിരുന്നു ഇതിന് മറുപടിയായി കുറിച്ചത്.