സെനറ്റ് : നമ്മള്‍ നോമിനേറ്റ് ചെയ്തവരെല്ലാം ‘മികച്ചവര്‍’
1 min readകലിക്കറ്റ് സര്‍വകലാശാലയിലും കേരളാ സര്‍വകലാശാലയിലും സെനറ്റിലേക്ക് പാര്‍ട്ടി ഓഫീസുകളില്‍ നിന്നു നല്‍കിയ ലിസ്റ്റ് തള്ളി ഗവര്‍ണര്‍ സംഘികളെ കുത്തിനിറച്ചു
എന്നായിരുന്നല്ലോ എസ്.എഫ്.ഐ കുഞ്ഞുങ്ങളുടെ പരാതി. അവരതിന് ആരിഫ്ഖാനെ സംഘി ഗവര്‍ണര്‍ എന്നും വിളിച്ചു. ഇനി നമ്മള്‍ നോമിനേറ്റ് ചെയ്ത ആളുകളെ നോക്കണം. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തവര്‍ . ജനയുഗം പത്രത്തിന്റെ ഓഫീസ് വിലാസം വച്ച് ഇപ്പോഴത്തെ മന്ത്രി പി.പ്രസാദ് കുമാറിനെ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ , അദ്ദേഹം ഒരു പത്രത്തിന്റെയും ബ്യൂറോയിലോ ഡെസ്‌കിലോ ജോലി ചെയ്തിട്ടില്ല, നവയുഗം എഡിറ്റര്‍പോലുമായിരുന്നില്ല, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഇപ്പോഴത്തെ മന്ത്രി സജി ചെറിയാനെ, ചെറിയാനും കായിക രംഗവുമായി അന്നൊരുബന്ധവുമുണ്ടായിരുന്നില്ല,പിന്നെ , വ്യവസായവുമായി ബന്ധമില്ലാത്ത സി.പി.എം എം.പി പി.രാജേന്ദ്രനെ, ഇതിന്റെ പേരില്‍ പ്രസാദും സജി ചെറിയാനും സിന്‍ഡിക്കേറ്റിലും കയറിക്കൂടി. രണ്ടു വര്‍ഷം കഴിഞ്ഞാണ് ഇവര്‍ അയോഗ്യരാണെന്ന് മനസ്സിലാക്കി അന്നത്തെ ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് ഇവരെ പറഞ്ഞുവിടുന്നത്. സെനറ്റില്‍ നിന്ന് പോയതോടെ പ്രസാദിന്റെയും ചെറിയാന്റെയും സിന്‍ഡിക്കേറ്റ് അംഗത്വവും പോയി. ഇന്ന് ഗവര്‍ണറുടെ കാറിനിടിക്കാന്‍ പോകുന്ന കുട്ടിസഖാക്കള്‍ അന്നെവിടെയായിരുന്നു?