സുരക്ഷ കടലാസില്‍ മാത്രം; ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ പോലീസില്ല

1 min read

ശബരിമലയില്‍ സുരക്ഷക്ക് അധിക പോലീസിനെ നിയോഗിക്കാതെ സര്‍ക്കാരിന്റെ കള്ളക്കളി. ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം അനിയന്ത്രിതമായിരിക്കെ ആവശ്യത്തിന് പോലീസില്ല. പ്രതിദിനം 80,000 തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ തിരക്കു നിയന്ത്രണത്തിന് ഇക്കുറി അനുവദിച്ചത് 1850 പൊലീസുകാരെയാണ്.  8 മണിക്കൂറുള്ള ഒരു ഷിഫ്റ്റില്‍ സേവനത്തിനുള്ളത് 615 പേര്‍ മാത്രവും. ക്രമീകരണത്തിനു വേണ്ടത്ര പോലീസുകാര്‍  ഇല്ലാത്തതിനാല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. നവകേരള സദസ്സിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോള്‍ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ ഇടുക്കിയില്‍ നവകേരള സദസ്സിനു സുരക്ഷയൊരുക്കാനുണ്ടായിരുന്നത് 2250 പൊലീസുകാരാണ്. നവകേരള സദസില്‍ മാത്രമാണ് പോലീസ് ശ്രദ്ധിക്കുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണ് സാധ്യത. അതനുസരിച്ചുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ശബരിമലയിലെ ദുരിതം പതിന്മടങ്ങാകുമെന്ന ആശങ്കയിലാണ് ഭക്തര്‍.

Related posts:

Leave a Reply

Your email address will not be published.