താരങ്ങള്‍ക്കിടയില്‍ നടന്നതെന്ത്?
1 min readപ്രണയത്തിലായിരിക്കെ മറ്റൊരു നടനുമായി രഹസ്യ ബന്ധം?
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കരീന കപൂര്‍ ഖാന്‍. ബോളിവുഡിലെ എക്കാലത്തെയും പത്ത് നടിമാരുടെ പേരെടുത്താല്‍ അതില്‍ കരീന കപൂറിന്റെ പേരുമുണ്ടാവും. ബോക്‌സോഫീസില്‍ മെഗാ വിജയങ്ങളായ പല ചിത്രങ്ങളുടെയും ഭാഗമായിരുന്നു താരം. കഭി ഖുശി കഭി ഗം, ജബ് വി മെറ്റ്, ത്രീ ഇഡിയറ്റ്‌സ്, റാവണ്‍, ബോഡിഗാര്‍ഡ് പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ കരീനയുടേതായി വന്നിട്ടുണ്ട്. ഇതെല്ലാം വലിയ വിജയങ്ങളുമായിരുന്നു. ബോളിവുഡിലെ ബീഗം എന്ന വിളിപ്പേരും നടിക്കുണ്ട്.
ഷാഹിദ് കപൂറും കരീനയും തമ്മിലുള്ള പ്രണയം ഒരു കാലത്ത് വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയതാണ്. ഇവരുടെ ചുംബന ചിത്രം പുറത്ത് വന്നത് വിവാദമായിരുന്നു. ഏറെക്കാലം ഈ പ്രണയ ബന്ധം നിലനിന്നില്ല. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. കരീന നടന്‍ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും നടനെ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഷാഹിദ് കപൂര്‍ ചില നടിമാരുമായി വീണ്ടും പ്രണയത്തിലായി. എന്നാല്‍ ഈ ബന്ധങ്ങളും മുന്നോട്ട് പോയില്ല. ഒടുവില്‍ സിനിമാ താരമല്ലാത്ത മിര രാജ്പുതിനെയാണ് ഷാഹിദ് വിവാഹം ചെയ്തത്.
ഷാഹിദും കരീനയും പ്രണയത്തിലായിരുന്ന കാലത്ത് നടന്ന ചില സംഭവങ്ങളാണ് ബോളിവുഡ് മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഇവര്‍ പിരിയാനുള്ള കാരണങ്ങളെന്തെന്ന് അക്കാലത്ത് ചര്‍ച്ചയായതാണ്. ഇവയില്‍ ഒരു അഭ്യൂഹം ജനശ്രദ്ധ നേടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാഹിദുമായി പ്രണയത്തിലായിരുന്ന കാലത്ത് കരീന രഹസ്യമായി ഒരു നടനോടൊപ്പം ബന്ധം വെച്ചു.
ഷൂട്ടിനിടെ അടുത്ത ഇരുവരും കിടക്ക പങ്കിട്ടെന്നാണ് അന്ന് ബി ടൗണ്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഷൂട്ട് കഴിഞ്ഞ് മുംബൈയിലെത്തിയ കരീന ഒന്നും സംഭവിക്കാത്തത് പോലെ ഷാഹിദിനടുത്തെത്തി. എന്നാല്‍ ഈ രഹസ്യ ബന്ധത്തെക്കുറിച്ച് ഷാഹിദ് അറിഞ്ഞു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു റിപ്പോര്‍ട്ട്. താരങ്ങളുടെ അടുത്ത വൃത്തങ്ങളാണ് ഈ വിവരം പങ്കുവെച്ചത്.
ഗോസിപ്പുകളോട് പ്രതികരിക്കാന്‍ കരീന തയ്യാറായില്ല. കരീനയുടെ കുടുംബത്തിന് ഷാഹിദുമായുള്ള ബന്ധത്തില്‍ താല്‍പര്യമില്ലായിരുന്നെന്നും അന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. 2012 ലായിരുന്നു കരീനയും സെയ്ഫും തമ്മിലുള്ള വിവാഹം. തഷാന്‍ എന്ന സിനിമയ്ക്കിടെയാണ് സെയ്ഫുമായി അടുക്കുന്നത്. തൈമൂര്‍ അലി ഖാന്‍, ജഹാംഗീര്‍ അലി ഖാന്‍ എന്നീ രണ്ട് മക്കളും താര ദമ്പതികള്‍ക്ക് പിറന്നു.
കരിയറിന്റെ മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് തന്നേക്കാള്‍ താരമൂല്യം കുറവുള്ള സെയ്ഫ് അലി ഖാനെ നടി വിവാഹം ചെയ്യുന്നത്. രണ്ട് മതസ്ഥര്‍, സെയ്ഫിന്റെ ആദ്യ വിവാഹവും വേര്‍പിരിയലും തുടങ്ങിയവ പലരും ചൂണ്ടിക്കാണിച്ചെങ്കിലും നടനെ ജീവിത പങ്കാളിയാക്കാനുള്ള കരീനയുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.
നടി അമൃത സിംഗാണ് സെയ്ഫ് അലി ഖാന്റെ മുന്‍ ഭാര്യ. ഈ ബന്ധത്തില്‍ സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. ആദ്യ വിവാഹത്തിലെ മക്കളെയും വിശേഷ ദിവസങ്ങളില്‍ സെയ്ഫിനും കരീനയ്ക്കുമൊപ്പം കാണാറുണ്ട്. രണ്ടാമതും അമ്മയായ ശേഷം കരീന കരിയറിലെ തിരക്കുകള്‍ കുറച്ചു. രണ്ട് കുട്ടികള്‍ക്കും തന്റെ സാന്നിധ്യം ആവശ്യമായ പ്രായമായതിനാല്‍ തുടരെ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് നടി പറയുന്നത്.